×

ഇ​​ന്തോ-അ​റ​ബ്​ സൗ​ഹൃ​ദ ച​രി​ത്ര​ത്തി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന പു​ത്ത​ന​ധ്യാ​യം ര​ചി​ക്കാ​െ​നാ​രു​ങ്ങി ക​മോ​ണ്‍ കേ​ര​ള വാ​ണി​ജ്യ സാം​സ്​​കാ​രി​ക നി​ക്ഷേ​പ മേ​ള; ഇന്ന്​ കൊടിയേറ്റം

ഷാര്‍ജ: ഇ​​ന്തോ-അ​റ​ബ്​ സൗ​ഹൃ​ദ ച​രി​ത്ര​ത്തി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന പു​ത്ത​ന​ധ്യാ​യം ര​ചി​ക്കാ​െ​നാ​രു​ങ്ങി ക​മോ​ണ്‍ കേ​ര​ള വാ​ണി​ജ്യ സാം​സ്​​കാ​രി​ക നി​ക്ഷേ​പ മേ​ള​ക്ക്​ വ്യാ​ഴാ​ഴ്​​ച കൊ​ടി​യേ​റ്റം. യു.​എ.​ഇ സു​പ്രീം കൗ​ണ്‍​സി​ല്‍ അം​ഗ​വും ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ല്‍​ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ്​ അ​ല്‍ ഖാ​സി​മി​യു​ടെ ര​ക്ഷ​ക​ര്‍​തൃ​ത്വ​ത്തി​ല്‍ ‘ഗ​ള്‍​ഫ്​ മാ​ധ്യ​മം’ സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​​ക്ക്​ ഷാ​ര്‍​ജ എ​ക്​​സ്​​പോ സെ​ന്‍​റ​റാ​ണ്​ ആ​തി​ഥ്യ​മ​രു​ളു​ക. കേ​ര​ള​ത്തി​െ​ന്‍​റ ഗ്രാ​മീ​ണ കാ​ഴ്​​ച​ക​ള്‍ പു​നഃ​സൃ​ഷ്​​ടി​ച്ച്‌​ ത​യാ​റാ​ക്കി​യ ​പ്രൗ​ഢ​സു​ന്ദ​ര​വേ​ദി​യി​ല്‍ ഇ​ന്നു മു​ത​ല്‍ 27 വ​രെ നീ​ളു​ന്ന​ ക​മോ​ണ്‍ കേ​ര​ള ഗ​ള്‍​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ന്‍ വ്യാ​പാ​ര​മേ​ള​യാ​ണ്.

രാ​വി​ലെ 11ന്​ ​ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി ഉ​ദ്​​ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ ദു​ബൈ ഇ​ന്ത്യ​ന്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ വി​പു​ല്‍, ഷാ​ര്‍​ജ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ള്‍, ഉ​ദ്യോ​ഗ​സ്​​ഥ പ്ര​മു​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും. ‘ഗ​ള്‍​ഫ്​ മാ​ധ്യ​മം’ ചീ​ഫ്​ എ​ഡി​റ്റ​ര്‍ വി.​കെ.​ഹം​സ അ​ബ്ബാ​സ്, ‘മാ​ധ്യ​മം^​മീ​ഡി​യ​വ​ണ്‍’ ​ഗ്രൂ​പ്​ എ​ഡി​റ്റ​ര്‍ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ന്‍, ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്​​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ര്‍ ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ന്‍, മെ​യ്​​ത്ര ഹോ​സ്​​പി​റ്റ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഫൈ​സ​ല്‍ ഇ. ​കൊ​ട്ടി​ക്കൊ​ള്ള​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ക്കും. ബി​സി​ന​സ്​ കോ​ണ്‍​ക്ലേ​വി​െ​ന്‍​റ ഉ​ദ്​​ഘാ​ട​നം ഗ​ള്‍​ഫാ​ര്‍ പി. ​മു​ഹ​മ്മ​ദ​ലി നി​ര്‍​വ​ഹി​ക്കും. ‘മാ​ധ്യ​മം’ പ​ബ്ലി​ഷ​ര്‍ ടി.​കെ. ഫാ​റൂ​ഖ്, ‘മീ​ഡി​യ​വ​ണ്‍’ ഡ​യ​റ​ക്​​ട​ര്‍​മാ​രാ​യ വി.​പി. അ​ബൂ​ബ​ക്ക​ര്‍, ഡോ. ​അ​ഹ്​​മ​ദ്, ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്​​സ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ര്‍ രാ​ജേ​ഷ്​ ക​ല്യാ​ണ രാ​മ​ന്‍, മെ​യ്​​ത്ര ഹോ​സ്​​പി​റ്റ​ല്‍ ഡ​യ​റ​ക്​​ട​ര്‍ ​െക.​ഇ. മൊ​യ്​​തു എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും. വി​പ​ണ​ന മേ​ള, സം​രം​ഭ​ക​ത്വ ശി​ല്‍​പ​ശാ​ല, ബി​സി​ന​സ്​ കോ​ണ്‍​ക്ലേ​വ്, ഭ​ക്ഷ​ണ​ത്തെ​രു​വു​ക​ള്‍, ക​ലാ​സാം​സ്​​കാ​രി​ക പ്ര​ക​ട​ന​ങ്ങ​ള്‍ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ളാ​ണ്​ ക​​മോ​ണ്‍ കേ​ര​ള​യി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ​

ഷാ​ര്‍​ജ ചേം​ബ​ര്‍ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ന്‍​ഡ്​​ ഇ​ന്‍​ഡ​സ്​​ട്രി​യു​ടെ കൂ​ടി പ​ങ്കാ​ളി​ത്ത​ത്തി​ല്‍ മെ​യ്​​ത്ര ഹോ​സ്​​പി​റ്റ​ല്‍, ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്​​സ്, മി​നാ​ര്‍ ടി.​എം.​ടി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നും ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി നൂ​റു​ക​ണ​ക്കി​ന്​ വാ​ണി​ജ്യ സാം​സ്​​കാ​രി​ക പ്ര​മു​ഖ​രും സ്​​ഥാ​പ​ന​ങ്ങ​ളും കൈ​കോ​ര്‍​ക്കു​ന്നു​ണ്ട്.

ഡോ. റീന, ലിസ മായിന്‍, ഷഫീന യൂസുഫലി മികച്ച വനിത സംരംഭകര്‍

ഡോ. റീന, ലിസ മായിന്‍, ഷഫീന യൂസുഫലി

ജി.സി.സി പുരസ്​കാരം ശൈഖ അംന, റഷ ദന്‍ഹാനി എന്നിവര്‍ക്ക്​
ദുബൈ: പെ​ണ്‍​മ​യു​ടെ പെ​രു​മ​യേ​റ്റി​യ അ​ഞ്ച്​ സം​രം​ഭ​ക​ത്വ പ്ര​തി​ഭ​ക​ള്‍​ക്ക്​ പ്ര​ഥ​മ ഇ​ന്തോ^​അ​റ​ബ്​ വി​മ​ന്‍ എ​ന്‍റര്‍പ്ര​ണ​ര്‍​ഷി​പ്പ്​ അ​വാ​ര്‍​ഡ്. ഗ​ള്‍​ഫ്​ മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന ക​മോ​ണ്‍ കേ​ര​ള പ്ര​ഥ​മ ഇ​ന്തോ- അ​റ​ബ്​ വാ​ണി​ജ്യ^​സാം​സ്​​കാ​രി​ക നി​ക്ഷേ​പ സൗ​ഹൃ​ദ സം​ഗ​മ​ത്തി​െ​ന്‍​റ ഭാ​ഗ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ പു​ര​സ്​​കാ​ര​ത്തി​ന്​ കേ​ര​ള​ത്തി​ല്‍ നി​ന്ന്​ ഡോ.​റീ​ന അ​നി​ല്‍ കു​മാ​ര്‍, ലി​സ മാ​യി​ന്‍ എ​ന്നി​വ​ര്‍ അ​ര്‍​ഹ​രാ​യി. ശൈ​ഖ അം​ന അ​ല്‍ നു​െ​എ​മി, റ​ഷ അ​ല്‍ ദ​ന്‍​ഹാ​നി, ഷ​ഫീ​ന യൂ​സു​ഫ​ലി എ​ന്നി​വ​രാ​ണ്​ ജി.​സി.​സി​യി​ല്‍ നി​ന്ന്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

കേ​ര​ള​ത്തി​ന് ഉ​ത​കു​ന്ന സം​യോ​ജി​ത ജൈ​വ കൊ​തു​ക്​ നി​യ​ന്ത്ര​ണ​രീ​തി​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി​യ​താ​ണ്​ ഡോ. ​റീ​ന അ​നി​ല്‍ കു​മാ​റി​നെ അ​വാ​ര്‍​ഡി​ന​ര്‍​ഹ​യാ​ക്കി​യ​ത്. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ ടെ​ന്നി​സ്​​ബാ​ള്‍ ഫാ​ക്​​ട​റി സ്​​ഥാ​പി​ച്ച്‌​ വി​ജ​യ​പ​ഥ​ത്തി​ലെ​ത്തി​ച്ച​താ​ണ്​ ലി​സ മാ​യി​െ​ന്‍​റ മി​ക​വ്. ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​ന്‍ ചീ​ഫ്​ സെ​ക്ര​ട്ട​റി​മാ​രാ​യ ന​ളി​നി നെ​റ്റോ, ഡോ. ​ഷീ​ലാ തോ​മ​സ്, കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡ്​ എം.​ഡി എ.​പി.​എം. മു​ഹ​മ്മ​ദ്​ ഹ​നീ​ഷ്​ ​എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ്​ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ജേ​താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്.

ടേ​ബി​ള്‍​സ്​ എ​ന്ന പു​തു​മ​യാ​ര്‍​ന്ന ഭ​ക്ഷ്യ​​ശാ​ലാ സ​ങ്ക​ല്‍​പവും ജി.​സി.​സി​യി​ല്‍ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ന്നി​യ സം​രം​ഭ​ക​ത്വ​വു​മാ​ണ്​ ഷ​ഫീ​ന യൂ​സു​ഫ​ലി​യെ ​ശ്ര​ദ്ധേ​യ​യാ​ക്കി​യ​ത്.
അ​ജ്​​മാ​ന്‍ രാ​ജ​കു​ടും​ബാം​ഗം കൂ​ടി​യാ​യ ശൈ​ഖ അം​ന ആ​ര്‍​ട്ടി എ​ന്ന ഡി​സൈ​ന്‍ ഫ​ര്‍​ണി​ച്ച​ര്‍ സ്​​റ്റു​ഡി​യോ​യു​ടെ സ്​​ഥാ​പ​ക​യാ​ണ്. പ​പ്പ​റൊ​ട്ടി ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ജ​ന​റ​ല്‍ ട്രേ​ഡി​ങ്, ​​ബ്രാ​ന്‍​ഡ്​​ നോ​യി​സ്, അ​ല്‍ റ​ഷ ഇ​ന്‍​വെ​സ്​​റ്റ്​​മെ​ന്‍​റ്​ എ​ന്നി​വ​യു​ടെ ചാ​ല​ക ശ​ക്​​തി​യാ​ണ്​ റ​ഷ അ​ല്‍ ദ​ന്‍​ഹാ​നി. പ്ര​മു​ഖ ഭ​േ​ക്ഷ്യാ​ല്‍​പ​ന്ന ബ്രാ​ന്‍​ഡാ​യ ഇൗ​സ്​​റ്റേ​ണ്‍ ​ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച്‌​ ഏ​ര്‍​പ്പെ​ടു​ത്തി​യ പു​ര​സ്​​കാ​രം 27ന്​ ​ന​ട​ക്കു​ന്ന ക​മോ​ണ്‍ കേ​ര​ള സ​മാ​പ​ന ച​ട​ങ്ങി​ല്‍​ സമര്‍പ്പിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top