×

വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക്‌ കുറിക്കുകൊള്ളുന്ന ഉത്തരങ്ങളുമായി ഋഷിരാജ്‌ സിംഗ്‌

തൊടുപുഴ : എക്‌സൈസ്‌ വകുപ്പിന്റെയും പെരുമ്പിള്ളിച്ചിറ അല്‍- അസ്‌ഹര്‍ ഡെന്റല്‍ കോളജിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഉദ്‌ഘാടനം എക്‌സൈസ്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗ്‌ ഐപിഎസ്‌ നിര്‍വ്വഹിച്ചു.
പെണ്‍കുട്ടികളോട്‌ ലഹരി സംബന്ധിച്ച്‌ ഏറെ ജാഗരൂരാകണമെന്നും സഹപാഠിയോ, സഹോദരനോ ലഹരിക്ക്‌ അടിമപ്പെടുകയാണെങ്കില്‍ അവരുടെ രക്ഷകര്‍ത്തൃക്കളെയോ, അധ്യാപകരെയോ അറിയിച്ച്‌ അവരെ ആ മാര്‍ഗ്ഗത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പെണ്‍കുട്ടികള്‍ക്ക്‌ ഏറെ സാധിക്കുമെന്നും സിംഗ്‌ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ അഞ്ചോളം ചോദ്യങ്ങള്‍ക്ക്‌ ഉചിതമായ മറുപടി നല്‍കാനും സിംഗ്‌ തയ്യാറായി. ബാറുകള്‍ തുറന്നത്‌ മദ്യപാനം പ്രോത്സാഹിപ്പിക്കില്ലേയെന്ന വിദ്യാര്‍ത്ഥിയുടെ ചോദ്യം സദസില്‍ അമ്പരപ്പ്‌ ഉണ്ടാക്കിയെങ്കിലും കമ്മീഷണറുടെ മറുപടി ഏറെ കയ്യടി നേടി.
ഒരു സംസ്ഥാനത്തും മദ്യനിരോധനത്തിലൂടെ പൂര്‍ണ്ണമായും മദ്യം വിമുക്തി നേടിയിട്ടില്ല. സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ്‌ ബാറുകള്‍ തുറന്നത്‌. മദ്യവര്‍ജ്ജനും ബോധവല്‍ക്കരണവുമാണ്‌ നമുക്ക്‌ കൂടുതല്‍ സ്വീകാര്യമായിട്ടുള്ളത്‌. ബാറുകള്‍ പൂട്ടി കിടക്കുമ്പോള്‍ വ്യാജമദ്യത്തിന്റെ ഉപഭോഗം ഏറെ കൂടിയിരുന്നുവെന്നും അദ്ദേഹം മറുപടി നല്‍കി.
മെഡിക്കല്‍ ഷോപ്പുകളിലൂടെ ഡോക്‌ടര്‍മാരുടെ പ്രിസ്‌കൃപ്‌ഷനില്ലാതെ ചിലതരം കെമിക്കലുകള്‍ ചേര്‍ന്ന മരുന്നുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. 19000 മെഡിക്കല്‍ ഷോപ്പുകളിലും ഇത്‌ സംബന്ധിച്ച്‌ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന്‌ ഇടുക്കി എക്‌സൈസിലെ ജീവനക്കാര്‍ അവതരിപ്പിച്ച കാലിടറാതെ കാവലാളാകാം  എന്ന 40 മിനുറ്റ്‌ ദൈര്‍ഘ്യമുള്ള നാടകം അരങ്ങേറി. എട്ടോളം കലാകാരന്‍ 25 ഓളം വേഷങ്ങളില്‍ അഭിനയിച്ച നാടകം കാണികള്‍ക്ക്‌ ഏറെ ആസ്വാദ്യകരമായി. യുവാക്കളില്‍ തമാശയ്‌ക്ക്‌ വേണ്ടി തുടങ്ങുന്ന പുകവലിയും മദ്യപാനവുമാണ്‌ പിന്നീട്‌ ലഹരിക്ക്‌ അടിമയാകുന്നതിനും, കുടുംബബന്ധങ്ങള്‍ തകരുന്നതിന്‌ കാരണമാകുന്നതെന്ന സന്ദേശം പ്രചരിപ്പിക്കുന്നതായിരുന്നു നാടകം.


നാടകം ആദ്യന്തം വീക്ഷിച്ച ഋഷിരാജ്‌ സിംഗ്‌ അണിയറ പ്രവര്‍ത്തകരെ പൊന്നാടയണിയിച്ച്‌ ആദരിച്ചു.
അല്‍- അസ്‌ഹര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കെ എം മൂസ അധ്യക്ഷത വഹിച്ചു. ജോയിന്റ്‌ എക്‌സൈസ്‌ കമ്മീഷണര്‍ പി കെ മനോഹരന്‍, ഡെന്റല്‍ സ്റ്റുഡന്റ്‌സ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ ജെറി ബാസ്റ്റിന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു.
ആയിരത്തോളം വിദ്യാര്‍ത്ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.

ഫോട്ടോ : 1 എക്‌സൈസ്‌ വകുപ്പിന്റെയും പെരുമ്പിള്ളിച്ചിറ അല്‍- അസ്‌ഹര്‍ ഡെന്റല്‍ കോളജിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഉദ്‌ഘാടനം എക്‌സൈസ്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗ്‌ ഐപിഎസ്‌ നിര്‍വ്വഹിക്കുന്നു. അല്‍- അസ്‌ഹര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കെ എം മൂസ സമീപം

2

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top