×

മറ്റൊരു വെള്ളാനയായി കൊച്ചി മെട്രോ ; പ്രതിദിനം ചെലവ്‌ 38 ലക്ഷം – വരുമാനം 17 ലക്ഷം;

കൊച്ചി: കൊച്ചി മെട്രോ കേരളത്തിന്റെ സ്വപ്‌ന സാക്ഷാത്‌കാരമായിരുന്നു. കൊച്ചിയിലെ നീറുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലിയെന്ന്‌ ഏവരും വിലയിരുത്തി. അപ്പോള്‍ തന്നെ ചില സംശയങ്ങള്‍ സജീവമായിരുന്നു. മെട്രോയെന്നാല്‍ മെട്രോ നഗരത്തിലേത്‌. എന്നാല്‍ കൊച്ചി മെട്രോയിലേക്കുള്ള കുതിപ്പില്‍ മാത്രമാണ്‌. എന്നാല്‍ വികസനനായകനാകാന്‍ പലര്‍ക്കും കൊച്ചിയിലെ പദ്ധതി അനിവാര്യതയായിരുന്നു. അങ്ങനെ യുഡിഎഫ്‌ സര്‍ക്കാര്‍ കൊച്ചി മെട്രോയില്‍ പ്രതീക്ഷ വച്ചു. അത്‌ പൂര്‍ത്തിയാക്കിയത്‌ പിണറായി വിജയനും. പക്ഷേ ഈ വണ്ടിയിലെ യാത്ര നഷ്ടക്കച്ചവടമാവുകയാണ്‌ സര്‍ക്കാരിന്‌.

മെട്രോയുടെ വരവും ചെലവും തമ്മില്‍ പ്രതിദിന അന്തരം 22 ലക്ഷം രൂപയാണ്‌. മാസം 6.60 കോടി രൂപയുടെ നഷ്ടം. പ്രതിദിന ടിക്കറ്റ്‌ കലക്ഷന്‍ 12 ലക്ഷം രൂപ മാത്രം. ടിക്കറ്റ്‌ ഇതര വരുമാനം 5.16 ലക്ഷം. മെട്രോയുടെ ഒരു ദിവസത്തെ നടത്തിപ്പു ചെലവ്‌ 38 ലക്ഷം വരും. അങ്ങനെ കെഎസ്‌ ആര്‍ടിസിക്ക്‌ പിന്നാലെ കേരളത്തിലെ പൊതു ഗതാഗതത്തില്‍ ഖജനാവ്‌ കൊള്ളയടിക്കാന്‍ മറ്റൊരു വെള്ളാന കൂടി എത്തുകയാണ്‌. കെട്ടിഘോഷിച്ച്‌ കൊച്ചിയില്‍ തുടങ്ങിയ വല്ലാര്‍പാടവും നഷ്ടത്തിലേക്ക്‌ പോയി. വിഴിഞ്ഞം തുറമുഖ പദ്ധതി വിജയമാകുമോ എന്ന ആശങ്ക സജീവം. അതിനിടെയാണ്‌ കൊച്ചി മെട്രോയുടെ നഷ്ടക്കണക്കുകളും പുറത്തു വരുന്നത്‌. മെട്രോ തുടങ്ങിയ ആദ്യ നാളുകളില്‍ വലിയ വിജയമായിരുന്നു.
പ്രതിദിനം 70,000 യാത്രക്കാരെങ്കിലും യാത്ര ചെയ്യാനുണ്ടെങ്കില്‍ മാത്രമേ കൊച്ചി മെട്രോയ്‌ക്കു വരവും ചെലവും ഒത്തുപോകൂ.ശരാശരി 40000 പേര്‍. കൊച്ചി വണ്‍ യാത്രാ കാര്‍ഡ്‌ കൂടുതലായി ഇറക്കിയും സ്ഥിരം യാത്രക്കാര്‍ക്ക്‌ ഇളവുകള്‍ നല്‍കിയും യാത്രക്കാരുടെ എണ്ണം കൂട്ടാനാണ്‌ നീക്കം. എന്നാല്‍ മെട്രോ തൃപ്പൂണിത്തുറവരെ എത്താതെ യാത്രക്കാരുടെ എണ്ണം 70000 എത്തിക്കാനാവില്ല. യാത്രക്കാര്‍ 70000 ആയാല്‍ പോലും കൊച്ചി മെട്രോയുടെ ഭാവി ശോഭനമല്ല. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടായേ മതിയാകൂവെന്നാണ്‌ കൊച്ചി മെട്രോയുടെ നിലപാട്‌. എല്ലാം സര്‍ക്കാരിനെ കൃത്യമായി തന്നെ അവര്‍ അറിയിക്കുന്നുണ്ട്‌. എന്നാല്‍ സംസ്ഥാനം വലിയ സാമ്‌ബത്തിക പ്രതിസന്ധിയിലാണ്‌. അതുകൊണ്ട്‌ തന്നെ എടുത്ത്‌ ചാടി ആരേയും സഹായിക്കില്ല. കെ എസ്‌ ആര്‍ ടി സി പെന്‍ഷന്‍ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട്‌ തന്നെ ഇതിന്‌ ഉദാഹരണമാണ്‌.
മെട്രോമാന്‍ ഇ.ശ്രീധരന്‍, അന്നത്തെ കെഎംആര്‍എല്‍ എംഡി ഏലിയാസ്‌ ജോര്‍ജ്‌ എന്നിവരുള്‍പ്പെടുന്ന പദ്ധതിക്ക്‌ ചുക്കാന്‍ പിടിച്ചവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രശംസ പിടിച്ചു പറ്റിയിരുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top