×

സാമ്പത്തിക സംവരണം പിൻവലിക്കുക: പ്രകടനവും പൊതുസമ്മേളനവും 

സാമ്പത്തിക സംവരണം പിൻവലിക്കുക: പ്രകടനവും പൊതുസമ്മേളനവും 
തൊടുപുഴ: ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം ഗവൺമെന്റ് അടിയന്തിരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ന് (25/01/18)വൈകിട്ട് 4 മണിക്ക് തൊടുപുഴയിൽ വമ്പിച്ച പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടക്കും. സാമുദായിക സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് പ്രസ്ഥാനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രതിഷേധ പരിപാടി സി.എസ്. ഡി.എസ് സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ.കെ.സുരേഷ്  ഉദ്ഘാടനം ചെയ്യും. ദളിത് ഐക്യ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ.കെ.ജിൻഷു അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രമുഖ ചിന്തകൻ ശ്രീ.കെ.എം.സലിം കുമാർ മുഖ്യ പ്രഭാഷണം നടത്തും. ഐ. ഡി.എഫ് സംസ്ഥാന പ്രസിഡന്റ് ശ്രീ.പി.ഡി.അനിൽ കുമാർ, മാനുഷ മിശ്ര വിവാഹ സംഘം അദ്ധ്യക്ഷൻ ശ്രീ. ശശികുമാർ കിഴക്കേടം, കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ഒ.കെ.ബിജു, കേരള ചേരമർ സംഘം ജില്ല പ്രസിഡന്റ് ശ്രീ.രാജൻ മക്കുപാറ, സി.എസ്.ഡി.എസ് താലൂക്ക് പ്രസിഡന്റ് ശ്രീ. മനോജ് ആന്റണി, ദളിത് ഐക്യ സമിതി സംസ്ഥാന ട്രഷറർ ശ്രീ.പി.ഐ ജോണി തുടങ്ങിയ നേതാക്കൾ സംസാരിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top