×

സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്,

സംസ്ഥാന ബജറ്റ് ഇക്കുറി ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ജനുവരി 22 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്. സമ്പൂർണ്ണ ബജറ്റ് സമ്മേളനം നടത്തുന്നതിനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് ബജറ്റ് പൂർണ്ണമായി ചർച്ച ചെയ്തു പാസാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഫെബ്രവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വളരെ ആകാംഷയോടെയാണ് സംസ്ഥാന ബജറ്റിനെ നോക്കികാണുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top