×

ശശീന്ദ്രന് തിരിച്ചടി; ഹണി ട്രാപ്പിലെ പീഡന പരാതി മാധ്യമ പ്രവര്‍ത്തക പിന്‍വലിക്കില്ല;

കൊച്ചി: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ഇക്കാര്യത്തിലെ തീരുമാനം ഉച്ചക്കുശേഷം അറിയിക്കാമെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ കേസ് റദ്ദാക്കണമെന്ന മുന്‍ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു.

ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റുന്നതിന് തൊട്ടുമുമ്ബാണ് ഇക്കാര്യം പറഞ്ഞത്. ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നവരും ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകക്ക് മന്ത്രി സര്‍ക്കാര്‍ ജോലി വാദഗ്ദാനം ചെയ്തിരുന്നു. ഇത് അധികാര ദുര്‍വിനിയോഗമാണെന്നു കക്ഷി ചേര്‍ന്നവര്‍ വാദിച്ചു. എന്നാല്‍ വാദിയും പ്രതിയും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയാല്‍ വിചാരണ വേളയില്‍ കേസ് തന്നെ നിലനില്‍ക്കില്ലെന്നായിരുന്നു ഹൈക്കോടതിയിലെ സര്‍ക്കാര്‍ നിലപാട്.

ഫോണ്‍ കണി വിവാദത്തില്‍പ്പെട്ട മാധ്യമ പ്രവര്‍ത്തക കമ്മീഷന് മുമ്ബില്‍ ഹാജരായിരുന്നില്ല. ഈ സാഹചര്യവും മന്ത്രിക്ക് അനുകൂലമായിരുന്നു. സ്വകാര്യ അന്യായം പിന്‍വലിക്കാന്‍ ഹൈക്കോടതിയെ മാധ്യമ പ്രവര്‍ത്തക സമീപിക്കുകയും ചെയ്തു. ഹണി ട്രാപ്പ് കേസില്‍ പൊലീസ് കേസെടുത്തിരുന്നു. മംഗളം സിഇഒ അജിത് കുമാര്‍ അടക്കമുള്ളവരാണ് പ്രതികള്‍. ഇവരില്‍ നിന്നും കമ്മീഷന് ശശീന്ദ്രനെതിരായ തെളിവൊന്നും കിട്ടിയില്ല. ഓഡിയോയുടെ ആധികാരികതയും ഉറപ്പാക്കാന്‍ കമ്മീഷനായില്ല.

ഫോണ്‍ വിളിയും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതും അടക്കമുള്ള വിഷയങ്ങളാണ് കമ്മിഷന്‍ അന്വേഷിച്ചത്. എന്‍.സി.പിയുടെ മന്ത്രി തോമസ് ചാണ്ടി കൂടി രാജിവെക്കേണ്ടിവന്നതോടെ കമ്മിഷന്‍ റിപ്പോര്‍ട്ട് ശശീന്ദ്രനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു. കുറ്റമുക്തരായി ആദ്യം വരുന്ന ആള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന ഉറപ്പാണ് ഇടതുമുന്നണി എന്‍.സി.പിക്ക് നല്‍കിയിരിക്കുന്നത്.

വിവാദത്തില്‍ സുപ്രധാന തെളിവാകേണ്ട ശബ്ദരേഖ കമ്മിഷന്റെ മുന്നില്‍ എത്തിക്കാന്‍ സംഭവത്തില്‍ ഉള്‍പ്പെട്ട ചാനലിന് സാധിച്ചിട്ടില്ല. ഏത് സാഹചര്യത്തിലാണ് സംഭാഷണം നടന്നതെന്ന് വ്യക്തമാകുന്ന വിധത്തില്‍ എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ചാനല്‍ ശബ്ദരേഖയുടെ പൂര്‍ണരൂപം ഹാജരാക്കിയില്ല. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക കമ്മിഷനുമുന്നില്‍ ഒരിക്കല്‍ പോലും ഹാജരായില്ല. പലകുറി അറിയിച്ചിട്ടും അവര്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ശശീന്ദ്രന് അനകൂലമാണ്. സമഗ്രമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നതെന്ന് അന്വേഷണ കമ്മിഷന്‍ ജഡ്ജി പി.എസ്. ആന്റണി നേരത്തെ പറഞ്ഞിരുന്നു. ശശീന്ദ്രന്‍ കുറ്റക്കാരനാണോ എന്ന് ഇപ്പോള്‍ പറയുന്നില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top