×

വിദേശ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പിന്തുണയ്ക്കുന്ന നിലപാട് സിപിഐയ്ക്കില്ല: കാനം

തിരുവനന്തപുരം : വിദേശ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ അന്ധമായി പിന്തുണയ്ക്കുന്ന നിലപാട് സിപിഐയ്ക്കില്ലെന്നും വര്‍ഗ്ഗീയതയെ ചെറുക്കാന്‍ തങ്ങള്‍ മാത്രം മതി എന്ന ചിലരുടെ ചിന്ത വിടുവായിത്തം മാത്രമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎം നേതാക്കളുടെ ചൈനാ അനൂകൂല പ്രസംഗത്തിനുള്ള മറുപടിയായി കൊല്ലത്ത് സിപിഐയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാനം.

സാമ്ബത്തിക രംഗത്ത് ചൈന വന്‍ മുന്നേറ്റം നടത്തുന്നു എന്നത് അംഗീകരിക്കുന്നു. അവിടുത്തെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെപ്പോലെ ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാര്‍ മാറണമെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കാനം പറഞ്ഞു.
തുടക്കത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനുമായിരുന്നു ചൈനയെ അനുകൂലിച്ച്‌ രംഗത്തെത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top