×

മുഖ്യമന്ത്രി വന്നതുകൊണ്ടാണ് കേന്ദ്രത്തില്‍ നിന്ന് സഹായം ലഭിച്ചത് : മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം

തിരുവന്തപുരം : മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രക്കായി ദുരിതാശ്വാസ ഫണ്ട് എടുത്തതില്‍ റവന്യൂ സെക്രട്ടറിയെ ന്യായീകരിച്ച്‌ മുന്‍ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം. ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചതില്‍ തെറ്റില്ല. താന്‍ പറഞ്ഞിട്ടാണ് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം എടുത്തുകൊടുത്തത്. ഇപ്പോഴത്തെ വിവാദം അനാവശ്യമാണെന്നും കെ എം എബ്രഹാം പറഞ്ഞു.

ദുരിതാശ്വാസ ഫണ്ട് മുമ്ബും ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം ഫണ്ട് ഉപയോഗത്തെ സിഎജി എതിര്‍ത്തിട്ടില്ല. ദുരിതാശ്വാസ ഫണ്ടില്‍ 10 ശതമാനം സംസ്ഥാന വിഹിതമാണ്. മുഖ്യമന്ത്രി വന്നതുകൊണ്ടാണ് കേന്ദ്രത്തില്‍ നിന്ന് അടിയന്തര സഹായം ലഭിച്ചത്. എല്ലാ ഫണ്ടും സംസ്ഥാന ഖജനാവില്‍ നിന്നാണ്. അതുകൊണ്ടു തന്നെ വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കെ എം എബ്രഹാം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top