×

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ കാറില്‍ എത്തിയ സംഘം ഓടിച്ചിട്ടു വെട്ടി

കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്ബില്‍ എബിവിപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കാക്കയങ്ങാട് ഗവണ്‍മെന്റ് ഐടിഐ വിദ്യാര്‍ത്ഥി ശ്യാമപ്രസാദാണ് വെട്ടേറ്റു കൊല്ലപ്പെട്ടത്. കണ്ണവത്ത് ബൈക്കില്‍ സഞ്ചരിക്കവെയാണ് ശ്യാമപ്രസാദിനെ കാറില്‍ എത്തിയ മുഖംമൂടി സംഘം ആക്രമിച്ചത്. വൈകിട്ട് ആറോടെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ശ്യാമപ്രസാദിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കൂത്തുപറമ്ബ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പ്രാഥമിക നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുമെന്നാണ് സൂചന. അക്രമികളില്‍ നിന്നും രക്ഷ തേടി ശ്യാമപ്രസാദ് അടുത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും സംഘം പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ കണ്ടപ്പോള്‍ ആണ് ഒടുവില്‍ അക്രമികള്‍ പിന്മാറിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top