×

ന്യൂജന്‍ ബൈക്കുകളില്‍ പാഞ്ഞ മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണ മരണം;

പത്തനംതിട്ട: മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ന്യൂജെന്‍ ബൈക്കുകള്‍ വാങ്ങി നല്‍കുന്ന മാതാപിതാക്കള്‍ പിന്നീട് കണ്ണീര്‍ പൊഴിക്കേണ്ടി വരുന്ന കഥകളുടെ കൂട്ടത്തിലേക്ക് ഒന്നു കൂടി.

എംസിറോഡില്‍ അടൂര്‍ കിളിവയലിന് സമീപം ബൈക്കും തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയും കൂട്ടിയിടിച്ച്‌ ഇന്ന് പുലര്‍ച്ചെ ഒന്നിന് മരിച്ചത് മൂന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍.

ബൈക്കില്‍ യാത്രചെയ്തിരുന്ന നെടുമണ്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളായ കൈതപ്പറമ്ബ് ലക്ഷ്മി ഭവനില്‍ സജിയുടെ മകന്‍ വിശാദ് (16), ഏനാത്ത് പള്ളിവാതുക്കല്‍ തടത്തില്‍ വിനോദിന്റെ മകന്‍ വിമല്‍(16), നെടുമണ്‍ മാങ്കൂട്ടം ചരുവിളപുത്തന്‍വീട്ടില്‍ ജോര്‍ജിന്റെ മകന്‍ ചാള്‍സ് (16) എന്നിവരാണ് മരിച്ചത്.

എംസി റോഡില്‍ നടക്കാവ് ജംഗ്ഷനിലായിരുന്നു അപകടം. മൂവരും ബൈക്കില്‍ നടക്കാവ് ജങ്ഷനില്‍ എത്തി തട്ടുദോശ കഴിച്ച്‌ മടങ്ങുമ്ബോള്‍ എതിരെ വന്ന ലോറി ഇടിച്ചായിരുന്നു അപകടം. മൂവരുടേയും മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top