×

; 90 രൂപയുടെ പയറിന് ഇപ്പോള്‍ 25 രൂപവില, 80 ന് കിട്ടിയ തക്കാളിക്ക് 20ും

കോട്ടയം: കര്‍ണാടക സര്‍ക്കാര്‍ പച്ചക്കറി കര്‍ഷകരെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചതോ ടെ പച്ചക്കറി വിപണിയില്‍ വിലക്കുറവ്. സാധാരണ തമിഴ്നാട്ടില്‍ പൊങ്കല്‍ ഉത്സവത്തോട നുബന്ധിച്ചു പച്ചക്കറിയ്ക്കു തീപിടിച്ച വിലയുണ്ടാകേണ്ട സാഹചര്യത്തിലാണ് െമെസൂര്‍ പച്ചക്കറിയുടെ കടന്നു വരവ്. സര്‍ക്കാര്‍ പ്രോത്സാഹനത്തോടെ െമെസൂരില്‍ പച്ചക്കറി ക്കൃഷി വ്യാപിച്ചതും മികച്ച വിളവു ലഭിച്ചതും സംസ്ഥാനത്തേയ്ക്കുള്ള പച്ചക്കറി വരവ് കൂടാനും വില കുറയാനും ഇടയാക്കിയതും.

ബീന്‍സ്, തക്കാളി, വെള്ളരിയ്ക്ക എന്നിവയ്ക്കാണ് വന്‍തോതില്‍ വില കുറഞ്ഞത്. രണ്ടു മാസം മുമ്ബ് 80 രൂപ വരെയെത്തിയ തക്കാളി വില ഇപ്പോള്‍ ചില്ലറ വില 20 രൂപയായി. ഒരു മാസം മുമ്ബ് 50 രൂപയ്ക്കു മുകളിലുണ്ടായിരുന്ന ബീന്‍സിന്റെ ചില്ലറ വിലയും 20 രൂപയായി. തമിഴ്നാട്ടിലെ ഒട്ടംഛത്രം മാര്‍ക്കറ്റില്‍ തക്കാളിയുടെയും ബീന്‍സിന്റെയും മൊത്ത വില വെറും ആറു രൂപയാണ്. കാരറ്റ് വില 60 -70 രൂപയില്‍ നിന്നു 40 രൂപയിലേക്കു താഴ്ന്നു. ബീറ്റ്റൂട്ടിന്റെ വില പകുതിയായി കുറഞ്ഞ് 25 രൂപയായി. വിപണിയില്‍ വന്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ടെങ്കിലും പാവയ്ക്കക്കും നേരിയ വിലക്കുറവുണ്ട്, 50 രൂപയില്‍ നിന്നു 40 രൂപയായി.

കോയമ്ബത്തൂരിനു പുറമേ െമെസൂരില്‍ നിന്നും എത്തിത്തുടങ്ങിയതോടെ, പയര്‍ വില 25 രൂപയിലേക്കു താഴ്ന്നു, 80 -90 രൂപ വരെ വിലയെത്തിയിരുന്നു.വഴുതനങ്ങ, കത്രിക്ക എന്നിവയുടെ ശരാശരി വില 20 – 25 രൂപയിലേക്കു താഴ്ന്നു. വെള്ളരിക്കയുടെ മൊത്തവില ആറു രൂപയായി താഴ്ന്നു. നാട്ടിന്‍ പുറങ്ങളില്‍ നിന്നു വെള്ളരിയ്ക്ക എത്തിത്തുടങ്ങിയപ്പോഴാണു ഈ വിലക്കുറവ്. കുറവുണ്ടായെങ്കിലും ഉള്ളിയുടെയും സവാളയുടെയും വില ഇപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.

ഉള്ളിയുടെ ചില്ലറ വില 150 രൂപയില്‍ നിന്നു 50 -55 രൂപയിലേക്കുതാഴ്ന്നു. സവാള വില 60 രൂപയില്‍ നിന്നു 40 രൂപയിലെത്തി. മാങ്ങയും മുരിങ്ങക്കായുമാണ് ഇപ്പോള്‍ വില ഉയര്‍ന്ന പ്രധാന ഇനങ്ങള്‍. മാങ്ങയുടെ ചില്ലറ വില 120 രൂപയും മുരിങ്ങക്കായ വില 140 രൂപയുമായി.െമെസൂരില്‍ നിന്നു വന്‍തോതില്‍ പച്ചക്കറി വന്നു തുടങ്ങിയതോടെയാണു വിലക്കുറവിനു കാരണം. എന്നാല്‍, െമെസൂര്‍ ഇനങ്ങളുടെ വരവ് നാടന്‍ പച്ചക്കറി വിപണിയേയും തകര്‍ത്തിരിക്കുകയാണ്. പയര്‍, പടവലം, കോവയ്ക്ക, വെള്ളരിക്ക, ഇഞ്ചി എന്നിവയുടെ വില കുത്തനെ കുറയ്ക്കാന്‍ െമെസൂര്‍ പച്ചക്കറിയയുടെ വരവ് കാരണമായെന്നു കര്‍ഷകര്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top