×

24 ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്‌മയായ കോം ഇന്ത്യയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്‌മയായ കോം ഇന്ത്യയുടെ പുതിയ വര്‍ഷത്തേയ്‌ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സൗത്ത്‌ ലൈവിന്റെ ചീഫ്‌ എഡിറ്ററും അറിയപ്പെടുന്ന മാധ്യമ നിരീക്ഷകനും സുപ്രീം കോടതി അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ ചെയര്‍മാനാണ്‌. ഇവാര്‍ത്ത മാനേജിങ്‌ എഡിറ്റര്‍ അല്‍ അമീന്‍ പുതിയ പ്രസിഡന്റായും മറുനാടന്‍ മലയാളി ചീഫ്‌ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ പുതിയ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി പ്രവര്‍ത്തിക്കുന്നത്‌ കാസര്‍ഗോഡ്‌ വാര്‍ത്ത മാനേജിങ്‌ എഡിറ്റര്‍ അബ്ദുള്‍ മുജീബാണ്‌.
വൈസ്‌ പ്രസിഡന്റ്‌ സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സന്റ്‌ നെല്ലിക്കുന്നേല്‍ ആണ്‌. ജോയിന്റ്‌ സെക്രട്ടറിമാര്‍ (1) ഷാജി ജോണ്‍ മെട്രോ മാറ്റിനി, (2) അജയ്‌ മുത്താന വൈഗ ന്യൂസ്‌.

എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍
സുഹൈല്‍ (ഡൂള്‍ ന്യൂസ്‌), സോയിമോന്‍ (മലയാളി വാര്‍ത്ത
വിജേഷ്‌ (ഈസ്റ്റ്‌കോസ്റ്റ്‌ ഡെയ്‌ലി), ബിനു (വണ്‍ ഇന്ത്യ), കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്‌ (കെ വാര്‍ത്ത), ഷബീര്‍ (ബിഗ്‌ ന്യൂസ്‌ ലൈവ്‌), കെ. ബിജ്‌നു (കേരള ഓണ്‍ലൈന്‍ ന്യൂസ്‌), ശ്രീജിത്‌ (ട്രൂ വിഷന്‍)
ട്രിവാന്‍ഡ്രം ക്ലബില്‍ വച്ച്‌ കഴിഞ്ഞ ദിവസം കൂടിയ വാര്‍ഷിക പൊതുയോഗത്തിലാണ്‌ പുതിയ വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. തിരുവനന്തപുരത്ത്‌ വച്ച്‌ മന്ത്രിമാരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും അടങ്ങുന്ന പ്രമുഖരെ ഉള്‍പ്പെടുത്തി അഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ യോഗം തീരുമാനിച്ചു. സോയ്‌മോന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ അതിനുവേണ്ടി പ്രത്യേക കമ്മിറ്റിക്ക്‌ രൂപം നല്‍കി. ന്യൂ മീഡിയ രജിസ്‌ട്രേഷന്‍ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ പിആര്‍ഡിയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. അംഗത്വത്തിനായി പുതിയതായി അപേക്ഷിച്ച അഞ്ച്‌ ഓണ്‍ലൈന്‍ പത്രങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ കമ്മിറ്റിയെ നിയമിച്ചു.
ഒഫീസിഷ്യല്‍ വെബ്‌സൈറ്റ്‌ www.comindia.org
ദിവസേന കുറഞ്ഞത്‌ പതിനായിരം വായനക്കാരും കേരളത്തില്‍ ഓഫീസും രണ്ട്‌ എഡിറ്റോറിയല്‍ ജീവനക്കാരടക്കം മൂന്ന്‌ ജീവനക്കാരും ഉള്ള പോര്‍ട്ടലുകള്‍ക്ക്‌ മാത്രമാണ്‌ കോം ഇന്ത്യയില്‍ അംഗത്വം നല്‍കുന്നത്‌. ഈ യോഗ്യത ഉള്ള ന്യൂസ്‌ പോര്‍ട്ടലുകള്‍ക്ക്‌ അംഗത്വത്തിനായി ചുവടെ കൊടുത്തിരിക്കുന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കാവുന്നതാണ്‌. വേണ്ടത്ര പരിശോധനകള്‍ക്ക്‌ ശേഷം എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയുടെ അനുമതി ലഭിച്ചാല്‍ യോഗ്യതയുള്ളവര്‍ക്ക്‌ കോം ഇന്ത്യയില്‍ പ്രവേശനം നല്‍കും.
ഇമെയില്‍ വിലാസം: office@comindia.org

സംഘടനയിലൈ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍
ഇ വാര്‍ത്ത,   മറുനാടന്‍ മലയാളി, വണ്‍ ഇന്ത്യ മലയാളം സത്യം ഓണ്‍ലൈന്‍,ഗ്രാമജ്യോതി, ട്രൂവിഷന്‍, എക്‌സ്‌പ്രസ്‌ കേരള,, ന്യൂസ്‌ മൊമന്റ്‌സ്‌, സൗത്ത്‌ ലൈവ്‌, കെ വാര്‍ത്ത, കാസര്‍ഗോഡ്‌ വാര്‍ത്ത, വൈഗ ന്യൂസ്‌, മെട്രോമാറ്റിനി, ബിഗ്‌ ന്യൂസ്‌ ലൈവ്‌, മലയാളം ഇ- മാഗസിന്‍, പത്രം ഓണ്‍ലൈന്‍, അഴിമുഖം, ഈസ്റ്റ്‌കോസ്റ്റ്‌ ഡെയ്‌ലി, നാരദ ന്യൂസ്‌, ഏഷ്യന്‍ ഗ്രാഫ്‌, കേരള ഓണ്‍ലൈന്‍ ന്യൂസ്‌, ഡൂള്‍ ന്യൂസ്‌, ദി ഇന്ത്യന്‍ ടെലിഗ്രാം എന്നിവയാണ്‌ സംഘടനയിലെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top