×

സിപിഐ താലൂക്ക്‌ സെക്രട്ടറിയായി പി പി ജോയിയെ 17-ാം വര്‍ഷവും തിരഞ്ഞെടുത്തു

തൊടുപുഴ : സിപിഐ തൊടുപുഴ താലൂക്ക്‌ സെക്രട്ടറിയായി പി പി ജോയിയെ വീണ്ടും തിരഞ്ഞെടുത്തു. കഴിഞ്ഞ 17 വര്‍ഷം തുടര്‍ച്ചയായി ഈ സ്ഥാനത്തിരിക്കുന്ന ജോയിയെ സമ്മേളന പ്രതിനിധികള്‍ വീണ്ടും ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കുകയായിരുന്നു. 25 അംഗ താലൂക്ക്‌ കമ്മിറ്റിയ്‌ക്കും രൂപം നല്‍കി. എഐവൈഎഫ്‌ വണ്ണപ്പുറം യൂണിറ്റ്‌ സെക്രട്ടറിയായി പൊതുപ്രവര്‍ത്തന രംഗത്തേക്ക്‌ വന്ന ജോയി എഐവൈഎഫ്‌ ജില്ലാ പ്രസിഡന്റ്‌ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
ടിമ്പര്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ താലൂക്ക്‌ സെക്രട്ടറിയായി എഐടിയുസിയിലേക്കും വന്ന്‌ തൊഴിലാളികള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടി. ചെത്ത്‌, ഫാം വര്‍ക്കേഴ്‌സ്‌, മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റായി പ്രവര്‍ത്തിച്ച്‌ വരുന്നു. ആറ്‌ വര്‍ഷക്കാലമായി തൊടുപുഴ അര്‍ബന്‍ ബാങ്ക്‌ ഡയറക്‌ടറായും പ്രവര്‍ത്തിക്കുന്നു. ചെത്ത്‌ ഐആര്‍സി വ്യവസായ ബന്ധ കമ്മിറ്റിയിലും അംഗമാണ്‌.
14 പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയും ഉള്‍പ്പെടെ ഏറ്റവും വിസ്‌തൃതമാര്‍ന്ന പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന താലൂക്ക്‌ കമ്മിറ്റിയാണ്‌ തൊടുപുഴ.
ഭാര്യ: ദീപ ജോയി മക്കള്‍ : അജിന്‍ (ബിഎ വിദ്യാര്‍ത്ഥി, സെന്റ്‌ ജോസഫ്‌ കോളജ്‌, മൂലമറ്റം)
ദിയ (കോ- ഓപ്പറേറ്റീവ്‌ കോളജ്‌ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി)

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top