×

സംഭവം പത്തനംതിട്ടയില്‍ ; ലോ കോളേജില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നത് വിലക്കി

പത്തനംതിട്ട: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരുചക്രവാഹനത്തില്‍ ഒന്നിച്ച് യാത്ര ചെയ്യുന്നത് വിലക്കി കടമ്മനിട്ടയിലെ മൗണ്ട് സിയോണ്‍ സ്വാശ്രയ ലോ കോളേജ്. ഒരുമിച്ചുള്ള യാത്ര വിലക്കിക്കൊണ്ടുള്ള പ്രിന്‍സിപ്പലിന്റെ ഉത്തരവ് കോളേജ് നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്. പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്തരമൊരു ഉത്തരവെന്ന് നോട്ടീസില്‍ പറയുന്നു.

‘പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുചക്രവാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവണത നിരുത്സാഹപ്പെടുത്തണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കോളേജിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആയതിനാല്‍ പെണ്‍കുട്ടികള്‍ ഈ ‘ശീലം’ ഉപേക്ഷിക്കണം.’ -നോട്ടീസില്‍ പറയുന്നു.

സ്ഥിരമായി കോളേജ് ബസില്‍ യാത്ര ചെയ്യുന്ന ചില വിദ്യാര്‍ത്ഥികളും ഇടയ്ക്കിടെ ബൈക്കില്‍ പോകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരത്തില്‍ പോകേണ്ടവര്‍ രക്ഷിതാക്കളില്‍ നിന്നുള്ള സമ്മതപത്രം സമര്‍പ്പിക്കുകയോ ഇതേക്കുറിച്ച് അന്വേഷിക്കാനായി രക്ഷിതാക്കളുടെ ഫോണ്‍ നമ്പര്‍ നല്‍കുകയോ വേണമെന്നും നോട്ടീസില്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top