×

ലോക്സഭ പിരിച്ചുവിട്ട് ഈ വര്‍ഷം ഒടുവില്‍ തിരഞ്ഞെടുപ്പ് നടത്തുമോ?

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി രാംനാഥം കോവിന്ദ് നടത്തിയ നയപ്രഖ്യാപന പ്രസംഗം രാജ്യത്തെ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പുകള്‍ ഇടയ്ക്കിടക്ക് നടത്താതെ, ലോക്സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്താനുള്ള സംവിധാനത്തെക്കുറിച്ച്‌ ആലോചിക്കണമെന്നായിരുന്നു രാഷ്ട്രപതി ആവശ്യപ്പെട്ടത്. ലോക്സഭ ഇക്കൊല്ലമൊടുവില്‍ പിരിച്ചുവിട്ട് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പും നടത്താന്‍ ബിജെപി. തയ്യാറായേക്കുമെന്നതിന്റെ സൂചനയാണ് രാഷ്ട്രപതിയുടെ പ്രസംഗം നല്‍കുന്നതെന്നാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങളിലൊന്ന്.

തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കണമെന്ന പക്ഷക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലെ പരാമര്‍ശം എന്തായാലും ആ ചര്‍ച്ചകള്‍ക്ക് ഔദ്യോഗിക സ്വഭാവം നല്‍കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പുകള്‍ ഇടയ്ക്കിടയ്ക്ക് വരുന്നത് രാജ്യത്തിന്റെ സമ്ബദ്വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാണെന്ന് രാഷ്ട്രപതി പറയുന്നു. ചെലവുകള്‍ വര്‍ധിക്കുന്നുവെന്നതിനെക്കാള്‍, മനുഷ്യശേഷി അനാവശ്യമായി ചെലവഴിക്കേണ്ടതായും വരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നുവെന്നതാണ് മറ്റൊരു പ്രതിസന്ധി. നിയമസഭാ തിരഞ്ഞെടുപ്പിന് പെരുമാറ്റച്ചട്ടം നിലവില്‍വന്നുകഴിഞ്ഞാല്‍, കേന്ദ്ര സര്‍ക്കാരിനും ക്ഷേമപ്രവര്‍ത്തനങ്ങളും വികസനപ്രവര്‍ത്തങ്ങളും നടത്താനാവാത്ത സ്ഥിതിയാണുള്ളത്. ഇത് രാജ്യത്തിന്റെ വികസനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പുകള്‍ ഒരേസമയത്ത് നടന്നതിനെക്കുറിച്ച്‌ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമവായത്തിലെത്തേണ്ടതുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top