×

മാധ്യമ വാര്‍ത്തകള്‍ തള്ളി , പ്രതിരോധിച്ച്‌ പി എം മനോജ്

തിരുവനന്തപുരം: സി പി എമ്മിന്റെ ഒരു നേതാവിന്റെ മകനെതിരെയും ദുബായില്‍ കേസ് നിലവിലില്ലെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പിഎം മനോജ്. ഒരു മകനും ദുബായില്‍ നിന്ന് ഒളിച്ചോടി നാട്ടില്‍ നില്‍ക്കുന്നില്ലെന്ന്, സിപിഎം നേതാവിന്റെ മകനെതിരെ സാമ്ബത്തിക തട്ടിപ്പിനു പാര്‍ട്ടിക്കു പരാതി ലഭിച്ചെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പിഎം മനോജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് പി എം മനോജിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

സിപിഐ എമ്മിന്റെ ഒരു നേതാവിന്റെ മകനെതിരെയും ദുബായില്‍ കേസ് നിലവിലില്ല. ഒരു മകനും ദുബായില്‍ നിന്ന് ഒളിച്ചോടി നാട്ടില്‍ നില്‍ക്കുന്നുമില്ല. ‘നേതാവിന്റെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ആള്‍ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദ്ദേശം നല്‍കിയെന്നാണു കമ്ബനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.’ ‘ഒരു വര്‍ഷത്തിലേറെയായി ദുബായില്‍നിന്നു വിട്ടുനില്‍ക്കുകയാണത്രെ.”അത് ഉടനെ ഉണ്ടായില്ലെങ്കില്‍ ഇന്റര്‍പോള്‍ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ടുപോകും.’

ഇങ്ങനെയൊക്കെ മനോരമ എഴുതിയിട്ടുണ്ട്. പലതും പരസ്പര വിരുദ്ധം. അറിയുന്നു, ഉണ്ട്, ഉണ്ടത്രേ-ശൈലി വീണ്ടും ജനിക്കുന്നു. പാര്‍ട്ടി സി സി യോഗത്തില്‍ എന്താണ് അജണ്ട എന്ന് കാരാട്ടിനോട് യെച്ചൂരി ചോദിച്ചു എന്ന് എഴുതിയതും ഇതേ പത്രമാണ്. സമ്മേളന കാലമാണ്.

ആരെങ്കിലും പരാതി എഴുതി നല്‍കി എന്ന് വാര്‍ത്ത നല്‍കിയാല്‍ അതിനു മൂല്യമുണ്ട് എന്ന് മനോരമയുടെ കച്ചവട ബുദ്ധിക്കു നന്നായറിയാം. ആര്‍ക്കെങ്കിലും എതിരെ കേസ് ഉണ്ടെങ്കില്‍ അത് നടക്കട്ടെ. ഇല്ലാത്ത കേസ് നിങ്ങള്‍ സൃഷ്ടിക്കരുത്. പണ്ടു, ഇ കെ നായനാര്‍ പരസ്യ വോട്ട് ചെയ്തു എന്ന് വാര്‍ത്ത നല്‍കുകയും ആ വാര്‍ത്ത ഉള്‍പ്പെടെ നായനാര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുകയും ചെയ്ത പത്രമാണ് മനോരമ. ഇത്തരം വാര്‍ത്തകള്‍ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. ഇന്നും ഇന്നലയെയും തുടങ്ങിയതല്ല എന്നതുകൊണ്ട് പുതുമ തോന്നുന്നില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top