×

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എം മാണി

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കെ.എം മാണി. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ വിഷയങ്ങളില്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരെന്ന് കെ.എം മാണി കേരളാ കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. മലയോരമേഖലകളിലെ കേരളാ കോണ്‍ഗ്രസ്സിന്റെ സാന്നിധ്യത്തില്‍ വിറളി പൂണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ പട്ടയ വിതരണം പോലും തടസ്സപ്പെടുത്തി. കര്‍ഷക പ്രശ്നത്തില്‍ എ.കെ.ജിയോടൊപ്പം സമരം ചെയ്ത സ്മരണയും മാണി തന്റെ ലേഖനത്തില്‍ എടുത്ത് പറയുന്നുണ്ട്.

കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്ബോഴും കേരളം ഭരിക്കുമ്ബോഴും കര്‍ഷകരെ വഞ്ചിക്കുകയായിരുന്നു. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ വിഷയങ്ങളുണ്ടായപ്പോള്‍ കോണ്‍ഗ്രസായിരുന്നു ഭരണത്തില്‍. അന്ന് കര്‍ഷകര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരെ താനുള്‍പ്പടെയുള്ളവര്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് തന്റെ ശ്രമം വിഫലമാക്കിയതെന്നും കെ.എം.മാണി ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

താന്‍ ധനമന്ത്രിയായിരുന്ന 87 കാലത്ത് മലയോര മേഖലകളില്‍ പട്ടയം വിതരണം ചെയ്യാന്‍ നടത്തിയ ശ്രമങ്ങളെയും കോണ്‍ഗ്രസ് തുരങ്കം വെച്ചെന്നും മാണി പറയുന്നു. അന്ന് 58,000 പട്ടയം വിതരണം ചെയ്യുന്നതിനായി താന്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഈ ഉത്തരവ് റദ്ദാക്കാന്‍ ശ്രമിച്ചു.

പിന്നീട് കോടതിയെ സമീപിച്ചാണ് ഈ ഉത്തരവ് പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്. മലയോര മേഖലകളില്‍ കേരളാ കോണ്‍ഗ്രസ് ഉണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ട് വിറളിപിടിച്ചാണ് കോണ്‍ഗ്രസ് തന്റെ ശ്രമങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നും മാണി പറയുന്നു. മലയോര മേഖലയിലെ പ്രശ്നങ്ങള്‍ക്കെതിരെ എ.കെ.ജിയോടൊപ്പം സമരം ചെയ്ത സ്മരണയും ലേഖനത്തില്‍ കെ.എം.മാണി പുതുക്കുന്നുണ്ട്. സിപിഎമ്മിനെതിരെ ലേഖനത്തില്‍ യാതൊരു വിമര്‍ശനവും ഇല്ല എന്നതും ശ്രദ്ധേയമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top