×

ഒരു കോടി രൂപ ലോട്ടറിയടിച്ച ബാര്‍ബര്‍ ഷോപ്പ് ഉടമയെ പറ്റിച്ച്‌ 18 ലക്ഷം തട്ടിയെടുത്തു; യുവാവ് പൊലീസ് പിടിയില്‍

കോട്ടയം: ഒരു കോടി രൂപ ലോട്ടറിയടിച്ച ബാര്‍ബര്‍ ഷോപ്പ് ഉടമയില്‍ നിന്നും 18 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിലായി. നികുതി ഇളവ് വാങ്ങി തരാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കിടങ്ങൂര്‍ തെക്കനാട്ട് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഏറ്റുമാനൂര്‍ മംഗലത്ത് കുഴിയില്‍ രതീഷിനെയാണ് (29)ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.ജെ തോമസ് അറസ്റ്റ് ചെയ്തത്.

ഏറ്റുമാനൂരിലെ ബാര്‍ബര്‍ ഷോപ്പ് ഉടമയ്ക്ക് കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഒരു കോടി രൂപ ലോട്ടറി അടിച്ചത്. 62 ലക്ഷം രൂപയാണ് നികുതി കഴിച്ച്‌ ഇയാള്‍ക്ക് ലഭിച്ചത്. എന്നാല്‍, കാരുണ്യ പദ്ധതി പ്രകാരം വീട്ടില്‍ രോഗികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ നികുതിയില്‍ ഇളവ് ലഭിക്കുമെന്ന് പ്രചരിപ്പിച്ചാണ് രതീഷ് തട്ടിപ്പ് നടത്തിയത്.

ബാര്‍ബര്‍ ഷോപ്പ് ഉടമയില്‍ നിന്നും പറഞ്ഞു വിശ്വസിപ്പിച്ച്‌ പല തവണയായി 18 ലക്ഷം രൂപ കൈപ്പറ്റി. തട്ടിപ്പ് തിരിച്ചറിഞ്ഞ ബാര്‍ബര്‍ഷോപ്പുടമ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും തിരികെ നല്‍കിയില്ല. തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top