×

എത്ര മോശപ്പെട്ടവരായാലും, ഇത്തരം കമന്റുകളിടരുത്. – റോഷ്‌നി ദിനകര്‍

മമ്മൂട്ടി ചിത്രം കസബയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് നടി പാര്‍വ്വതിയുടെ പുതിയ ചിത്രം മൈ സ്റ്റോറിയ്‌ക്കെതിരായ ഡിസ് ലൈക്ക് ക്യാമ്പെയിനില്‍ നിലപാട് വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായിക റോഷ്‌നി ദിനകര്‍ രംഗത്ത്. എനിക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. നല്ലൊരു സിനിമ ചെയ്യണമെന്ന് മാത്രമാണ് ഞാനാഗ്രഹിച്ചത്. അതിനായി ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മനസിലാകുന്നില്ല. റോഷ്‌നി പറഞ്ഞു. ഡിസ് ലൈക്കുകളെ കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നില്ല. അതേക്കുറിച്ച് ഒന്നും പറയാനില്ല. പക്ഷേ, ഇതാണോ മലയാളികളുടെ സംസ്‌കാരം എന്നോര്‍ത്ത് ദു:ഖം തോന്നുന്നുണ്ട്. ഇതായിരുന്നു പ്രസ്തുത വിഷയത്തില്‍ റോഷ്‌നിയുടെ പ്രതികരണം.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റോഷ്‌നി മനസ് തുറന്നത്. മൈ സ്റ്റോറിയ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും അത് പെയ്ഡാണെന്നും അവര്‍ പറയുന്നു. ഒരേതരത്തിലുള്ള കമന്റുകള്‍ ധാരാളമായി കോപ്പി പേസ്റ്റ് ചെയ്യുന്നതായി കാണാം. എന്നാല്‍, ആരാണ് ഇതിനു പിന്നിലെന്ന് തനിക്കറിയില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. പാട്ടിന് ലഭിച്ച ഡിസ് ലൈക്കുകളെ കുറിച്ചല്ല, നമ്മുടെ സംസ്‌കാരത്തെ കുറിച്ചാണ് എനിക്ക് ദുഖം തോന്നുന്നത്. ഒരു സ്ത്രീയ്‌ക്കെതിരെ ഇത്രയും മോശമായ കമന്റുകളിടാന്‍ എങ്ങനെയാണ് സാധിക്കുന്നത്. ഞാനൊരു സ്ത്രീയാണ്.

Image result for my story roshni dinaker

എന്റെ പേജില്‍ പോലും വന്ന് മറ്റൊരു സ്ത്രീയെ കുറിച്ച് പറയാന്‍ പോലുമറയ്ക്കുന്ന തരത്തിലുള്ള കമന്റുകളാണിടുന്നത്. പാര്‍വതിയ്‌ക്കെതിരെ എന്നല്ല ഒരു സ്ത്രീയ്‌ക്കെതിരെയും, അവള്‍ എത്ര മോശപ്പെട്ടവരായാലും, ഇത്തരം കമന്റുകളിടരുത്. റോഷ്‌നി പറയുന്നു. അതേസമയം, സൈബര്‍ ആക്രമണത്തിന് പിന്നില്‍ മമ്മൂക്കയുടെ ഫാന്‍സ് ആണെന്ന് താന്‍ കരുതുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. തനിക്ക് വ്യക്തിപരമായി അറിയുന്ന ആളാണ് മമ്മൂക്ക. ജീവിതത്തില്‍ അദ്ദേഹത്തെ പോലെ മാന്യനായ ഒരാളെ താന്‍ കണ്ടിട്ടില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തെ ബഹുമാനിക്കുന്നവര്‍ക്ക് ഇങ്ങനെയൊന്നും പറയാനാവില്ല. റോഷ്‌നി അഭിപ്രായപ്പെടുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top