×

സുധീരനെ എരപ്പാളിയെന്ന് അധിക്ഷേപിച്ച്‌ വെള്ളാപ്പള്ളി

കൊച്ചി : വി.എം സുധീരനെ എരപ്പാളി എന്നു വിളിച്ച്‌ അധിക്ഷേപിച്ച്‌ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പൊതു പരിപാടിയില്‍ വച്ചായിരുന്നു സുധീരനെതിരെയുള്ള വെള്ളാപ്പള്ളിയുടെ വിമര്‍ശനം. തന്നെ ജയിലില്‍ അടയ്ക്കാന്‍ അന്ന് കെ.പി.സി.സി പ്രസിഡന്റ് ആയിരുന്ന രമേശ് ചെന്നിത്തലയ്ക്ക് കത്തെഴുതിയ ആളാണ് സുധീരന്‍.

സുകുമാരന്‍ നായര്‍ ആയിരുന്നുവെങ്കില്‍ സുധീരന്‍ അങ്ങനെ ചെയ്യുമായിരുന്നുവോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. എന്‍.എസ്.എസ് ആസ്ഥാനമായ പെരുന്നയില്‍ വച്ച്‌ തൊഴിച്ച്‌ ഇറക്കി വിട്ടിട്ടും സുധീരന്‍ ഒന്നും പറഞ്ഞില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top