×

ഷാനി – എം സ്വരാജ് ; സല്‍ക്കരിക്കാനും കുളിച്ചു വിശ്രമിക്കാന്‍ സൗകര്യം കൊടുക്കാനും ആരെയാണ് ഭയപ്പെടുന്നത്? രശ്മി നായര്‍

കൊച്ചി: മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകര്‍ എം സ്വരാജ് എംഎല്‍എയെ അദ്ദേഹത്തിന്റെ ഫഌറ്റില്‍ സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ഇരുവരെയും തേജോവധം ചെയ്യുന്ന രീതിയില്‍ നടത്തിയ പ്രചരണത്തിനെതിരെ ഷാനി കഴിഞ്ഞ ദിവസം ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഫെയ്സ് ബുക്ക് വഴി സ്വരാജ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്വരാജിന്റെ വിശദീകരണത്തിലെ ചില ഭയങ്ങളെ തുറന്നു കാട്ടി രശ്മി നായര്‍ രംഗത്തെത്തി.

ഞാനും ഭാര്യയുമായി ഒരുമിച്ചു താമസിക്കുന്ന ഫ്ലാറ്റില്‍’ ആണേ എന്റെ പെണ്‍സുഹൃത്ത് വന്നത് എന്ന് എം സ്വരാജ് ഒക്കെ എടുത്തു വയ്ക്കുന്ന ആ സദാചാര ജാമ്യം ഉണ്ടല്ലോ അതില്‍ പിടിച്ചാണ് ഈ ഞരമ്ബ് രോഗികള്‍ മുഴുവന്‍ നിലനില്‍ക്കുന്നതെന്നായിരുന്നു രശ്മിയുടെ വിമര്‍ശനം. സ്വരാജിനെ പോലൊരാള്‍ക്ക് പോലും മനസിലാക്കാന്‍ കഴിയാത്തതല്ല . ആ സദാചാര ഭയം അദ്ദേഹത്തെ പോലും ഭരിക്കുന്ന രീതിയില്‍ വളര്‍ന്നു നില്‍ക്കുന്നു എന്ന് വേണം മനസിലാക്കാന്‍.

ഞാന്‍ താമസിക്കുന്ന സ്ഥലത്ത് എന്റെ സുഹൃത്തുക്കള്‍ ആണ്‍ പെണ്‍ വത്യാസമില്ലാതെ വരും കുളിച്ചു വസ്ത്രം മാറി വിശ്രമിക്കും ആഹാരം കഴിക്കും ഭാര്യ/ഭര്‍ത്താവ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അതിലൊക്കെ മറ്റുള്ളവര്‍ക്ക് എന്താ കാര്യം എന്ന് ചോദിക്കാന്‍ കഴിയുന്ന രീതിയില്‍ ഇടതുപക്ഷക്കാര്‍ എങ്കിലും ഇനിയും വളരുന്നില്ല എന്നത് ഖേദകരമാണെന്നും രശ്മി ഫെയ്സ് ബുക്കില്‍ കുറിച്ചു.

സ്വരാജിന്റെ പോസ്റ്റിനെതിരെ ശാരദക്കുട്ടിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ലൈംഗികതയെ ആയുധമാക്കി സദാചാരപരമായി ആക്രമിക്കാന്‍ വരുന്നവരെ നേരിടുമ്ബോള്‍, നമ്മുടെ ഇടതു പക്ഷ സഖാക്കള്‍ ഈ അര്‍ഥങ്ങള്‍ മറന്നു പോകുന്നതെങ്ങനെ? ഉള്ളിലെ യാഥാസ്ഥിതിക കുടുംബബോധവും ഭീതികളും എത്ര പരിഹാസ്യമായാണ് വെളിപ്പെട്ടു പോകുന്നത്.

കേരളത്തിലെ എല്ലാ ഇടതുപക്ഷ സഖാക്കളുടെ ഉള്ളിലും ഊറിക്കിടക്കുന്ന സദാചാര ഭീതിയാണ്. ഭാര്യക്കു ഭര്‍ത്താവും ഭര്‍ത്താവിനു ഭാര്യയും പരസ്പരം കാവല്‍ നില്‍ക്കുന്ന ഒരു സദാചാര ബോധത്തിലാണ് ഇവരിപ്പോഴും വിശ്വസിക്കുന്നത്. ആ ഊന്നലാണ് സഖാക്കളുടെ ജീവിതത്തിന്റെ അടിസ്ഥാന രേഖയാകുന്നത് എന്നത് സങ്കടകരമാണ്. ഭാര്യയില്ലാത്തപ്പോഴും, ഭര്‍ത്താവില്ലാത്തപ്പോഴും സ്നേഹിതയെ/ സ്നേഹിതനെ ഫ്ലാറ്റിലേക്കു വിളിക്കാനും സല്‍ക്കരിക്കാനും ഭക്ഷണം കൊടുക്കാനും കുളിച്ചു വിശ്രമിക്കാന്‍ സൗകര്യം കൊടുക്കാനും നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നത്? സഖാവ് എന്നത് വലിയ വാക്കാണ്. വലിയ ഒരര്‍ഥമുള്ള വാക്ക്. മനസ്സിന്റെയുള്‍പ്പെടെ എല്ലാ വാതിലുകളും നിര്‍ഭയരായി , മലര്‍ക്കെ തുറന്നു കൊടുക്കുന്നവരാണ് സഖാക്കള്‍. അതറിയാതെ മൂലധനം വായിച്ചിട്ട് എന്തു കാര്യമെന്നായിരുന്നു ശാരദക്കുട്ടിയുടെ വിമര്‍ശനം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top