×

സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസിനെ സാക്ഷിയാക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്

ഡീന്‍ കുര്യാക്കോസ് നടത്തുന്ന ജനകീയ വിചാരണ യാത്രക്കിടെയായിരുന്നു കൂട്ടത്തല്ല്. ഇടുക്കി ജില്ലാ മുന്‍ പ്രസിഡണ്ട് റോയി കെ പൗലോസിന്റെ അനുയായികള്‍ യോഗാധ്യക്ഷനായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി താജുദ്ദീനെ വേദിയിലെത്തി മര്‍ദ്ദിക്കുകയായിരുന്നു.

കെ എസ് യു സംസ്ഥാന സെക്രട്ടറി മാത്തുക്കുട്ടി, ഡിസിസി സെക്രട്ടറി ജിയോ മാത്യു, കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡണ്ട് ടോണി തോമസ്,മുന്‍ പ്രസിഡണ്ട് നിയാസ് കൂരാപ്പിള്ളി, യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡണ്ട് സാം ജേക്കബ് എന്നി വരാണ് താജുദ്ദീനെ മര്‍ദ്ദിച്ചത്.

തല്ലിയ വരെ തിരിച്ച്‌ തല്ലാതെ മടങ്ങിപ്പോകില്ലെന്ന് ചില പ്രവര്‍ത്തകര്‍ വാശി പിടിച്ചതോടെ രംഗം വീണ്ടും വഷളായി. ഒടുവില്‍ ഡീന്‍ ഇടപെട്ട് തല്ലിയ വരെക്കൊണ്ട് പരസ്യമായി മാപ്പ് പറയിച്ചതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഡീന്‍ കുര്യാക്കോസിനെ ഒതുക്കാനാണ് മുന്‍ ഡിസിസി പ്രസിഡണ്ട് അനുയായികളെ വിട്ട് പരിപാടി അലങ്കോലപ്പെടുത്തിയതെന്നാണ് ഡീ നിന്റെ അനുയായികള്‍ ആക്ഷേപിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top