×

ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കും

തിരുവനന്തപുരം: പാറശാലയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കും. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിത കാല സമരം 771 പിന്നിട്ട വേളയിലാണ് ഈ തീരുമാനം. അടുത്ത ദിവസമാണ് സമരം സാമൂഹിക മാധ്യമ കൂട്ടായ്മ ഏറ്റെടുത്തത്.

നേരത്തേ കേസ് അന്വേഷിക്കാന്‍ സി.ബി.ഐ വിസമ്മതിച്ചിരുന്നു. സമരം സജീവമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും ആവശ്യപ്പെട്ട പ്രകാരമാണ് സി.ബി.ഐ കേസ് എടുക്കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച കരട് വിജ്ഞാപനം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. ഇത് വൈകാതെ ശീജിതിന് കൈമാറുമെന്നാണ് അറിയുന്നത്.

അറിയിപ്പ് ഔദ്യോഗികമായി ലഭിച്ച ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് ശ്രീജിത് വ്യക്തമാക്കി. നീതി കിട്ടുന്നതുവരെ സമരത്തില്‍ നിന്നും എന്തായാലും പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top