×

മംഗളം ലേഖകനെതിരെ വധ ഭീഷണി; അടിയന്തിര നടപടിയെടുക്കണം- കെയുഡബ്ല്യുജെ

 

കൊച്ചി: ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മംഗളം ലേഖകനെതിരെ വധ ഭീഷണി മുഴക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെയുഡബ്ല്യുജെ എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വാഗമണില്‍ പുതുവല്‍സരത്തോടനുബന്ധിച്ച് ലഹരി പാര്‍ട്ടി നടന്നതായുള്ള വാര്‍ത്ത നല്‍കിയതിന്റെ പേരിലാണ് മംഗളം ലേഖകന്‍ എം എസ് സന്ദീപിനെ നിരന്തരം ഭീഷണിപ്പെടുത്തുന്നത്. മൊബൈല്‍ നമ്പരടക്കം സൂചിപ്പിച്ചു നല്‍കിയിച്ചുള്ള പരാതിയില്‍ അടിയന്തിര നടപരി സ്വീകരിക്കണമെന്നും, നിര്‍ഭയമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഡി ദിലീപും സെക്രട്ടറി സുഗതന്‍ പി ബാലനും അധികൃതരോടാവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top