×

ബിനോയ് കോടിയേരിക്കെതിരേയുള്ള പരാതി സിപിഎം അന്വേഷിക്കട്ടെയെന്ന് കാനം

തൃശ്ശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന സാമ്ബത്തിക തട്ടിപ്പ് കേസില്‍ പരാതിയുണ്ടെങ്കില്‍ സിപിഎം തന്നെ അന്വേഷിക്കട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ ഉയര്‍ന്ന ആരോപണം അവര്‍ തന്നെ അന്വേഷിക്കട്ടെയെന്നും, ആരോപണം മുന്നണിക്ക് ഒരു തിരിച്ചടിയും, പ്രതിച്ഛായാ പ്രശ്നമോ അല്ലെന്നും കാനം തുറന്നടിച്ചു. എല്‍ഡിഎഫ് അതിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും കാനം തൃശ്ശൂരില്‍ പ്രതികരിച്ചു.

ദുബായിലെ കമ്ബനിയില്‍ നിന്ന് ബിനോയ് കോടികള്‍ തട്ടിയെടുത്തെന്നായിരുന്്നു സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് ലഭിച്ച പരാതി. എന്നാല്‍ തന്റെ മകനെതിരെ നിലവില്‍ ഒരു പരാതിയും ഇല്ലെന്നും ഉണ്ടെങ്കില്‍ നിയമപരമായ നടപടിക്ക് വിധേയനാകാന്‍ മകന്‍ തയാറാണെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top