×

പള്ളികളിലും ക്ഷേത്രങ്ങളിലും ദേശീയ പതാക ഉയര്‍ത്തണം: മന്ത്രി

ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ പള്ളികളിലും ക്ഷേത്രങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് ഹരിയാന മന്ത്രി വിപുല്‍ ഗോയല്‍. ജനങ്ങളുടെ ഇടയില്‍ ദേശസ്നേഹം വളര്‍ത്താനും പുതിയ ഇന്ത്യയെ രൂപീകരിക്കാനും ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ മണ്ഡലമായ ഫരീദാബാദില്‍ നിന്ന് ഇതിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച്‌ അവിടുത്തെ അധികാരികളോട് ദേശീയ പതാക ഉയര്‍ത്താന്‍ അപേക്ഷിക്കും. ഇത് ജനങ്ങളുടെ ഇടയില്‍ ദേശീയത കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കും.നമ്മുടെ ഏറ്റവും വലിയ മതം രാജ്യത്തിന്റെ താല്‍പര്യമാണ്. ഇത് ഒരു വ്യക്തിയുടെ കടമയല്ല മറിച്ച്‌ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും കര്‍ത്തവ്യമാണ്. ഈ തീരുമാനത്തെ വിവാദമാക്കേണ്ട ആവശ്യമില്ല. ത്രിവര്‍ണ്ണപതാക രാജ്യത്തിന്റെ പ്രതീകമാണ്. പത്മാവത് ചിത്രത്തിനെതിരെയുള്ള പ്രതിഷേധം പൊതുമുതല്‍ നശിപ്പിക്കുന്നതിലേക്ക് നീങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top