×

ന്നം വച്ചത് എം സ്വരാജിനെ, വീണതു ഷാനി, കെണിവച്ചതു വിമതസഖാക്കള്‍: എം സ്വരാജ് വിഷയത്തില്‍ പുതിയ വെളിപ്പെടുത്തല്‍

കൊച്ചി: മനോരമ ന്യൂസ്, ചീഫ് ന്യുസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകരനും, എം എല്‍ എ എം സ്വരാജും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഉണ്ടാക്കിയ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍. എം എല്‍ എ, എം സ്വരാജും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ബന്ധം തകര്‍ക്കാനായി വിമത സഖാക്കള്‍ വച്ച കെണിയായിരുന്നു ഇത് എന്നു റിപ്പോര്‍ട്ട്. എം സ്വരാജും മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരനും നടത്തിയ സ്വകാര്യ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണു പുറത്തുവിട്ടത്. തുടര്‍ന്നു സംഭവസോഷില്‍ മീഡിയ ഏറ്റെടുക്കുകയും വിവാദമാകുകയും ചെയ്തു.

ഇതില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതു മാധ്യമപ്രവര്‍ത്തക ഷാനിക്കായിരുന്നു. പോയപ്പോള്‍ ഷാനി ധരിച്ചിരുന്നതു സാരിയും തിരികെ വന്നപ്പോള്‍ വേഷം ചുരിദാറുമായിരുന്നു. ഷാനി സ്വരാജിന്റെ ഫ്ളാറ്റില്‍ 5 മണിക്കൂര്‍ എന്തു ചെയ്യുകയായിരുന്നു തുടങ്ങിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇത്തരം ആക്ഷേപങ്ങള്‍ക്കെതിരെ ഷാനി കേസ് കൊടുത്തിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളിലുടെയും വിവാദങ്ങളിലൂടെയും വിമത സഖാക്കള്‍ ഉന്നം വച്ചിരുന്നത് എം സ്വരാജ് എം എല്‍ എയെ ആയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ വിവാദത്തിന്റെ സ്വഭാവം മാറുകയും ആക്രമണം സ്വരാജില്‍ നിന്ന മാറി ഷാനിയില്‍ കേന്ദ്രികരിക്കുകയും ചെയ്യുകയായിരുന്നു.2017 ജൂണ്‍ 26 ലെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ആരോപണങ്ങള്‍ നിഷേധിച്ച്‌ ഇരുവരും രംഗത്ത് എത്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top