×

നല്ല തീവ്രവാദം ചീത്ത തീവ്രവാദം എന്ന തരംതിരിവ് കൂടുതല്‍ അപകടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

മുപ്പത് വര്‍ഷത്തിന് ശേഷമാണ് രാഷ്ട്രീയ പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഭൂരിപക്ഷം ലഭിക്കുന്നത്.

 

ദാവോസ്: തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവും വ്യക്തി കേന്ദ്രീകൃത രാഷ്ട്രങ്ങളും ലോകത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തീവ്രവാദം ലോകത്തിന് ഭീഷണിയാണ് എന്നാല്‍ നല്ല തീവ്രവാദം ചീത്ത തീവ്രവാദം എന്ന തരംതിരിവാണ് അതിലേറെ ഭീഷണിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ദാവോസില്‍ ലോക സാമ്ബത്തിക ഫോറത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോക സാമ്ബത്തിക ഫോറത്തെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി.

ഇന്ത്യയും ഇന്ത്യക്കാരും ലോകത്തെ കുടുംബമായി കരുതുന്നവരാണ്. വസുദൈവ കുടുംബകം എന്ന സങ്കല്‍പ്പം മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. യു.എന്‍ സമാധാന സേനയിലേക്ക് ഏറ്റവുമധികം സേനയെ അയച്ചത് ഇന്ത്യയാണ്. മറ്റ് രാജ്യങ്ങളെ സഹായിക്കുന്നതിനുള്ള ഇന്ത്യയുടെ മനോഭാവമാണ് അത് വ്യക്തമാക്കുന്നത്. പുതിയ നയങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് രാജ്യത്തിന്റെ റാങ്കിങ്ങിലെ മാറ്റമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ അതിന്റെ ജനാധിപത്യത്തിലും വൈവിധ്യത്തിലും അഭിമാനിക്കുന്നവരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

2014ല്‍ മുപ്പത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുന്നത്. എല്ലാവര്‍ക്കും വികസനം എന്നതാണ് ഞങ്ങളുടെ പ്രതിജ്ഞ. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനം എന്നതാണ് ഞങ്ങളുടെ മുദ്രാ വാക്യം-പ്രധാനമന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top