×

ഞങ്ങളുടെ അച്ഛനാണ്- വീട്ടില്‍ നിന്ന് പോയിട്ട് ഒരുമാസം മകന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നു

കാണാതെ പോയ അച്ഛനെ അന്വേഷിച്ച് മകന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നു. ശാസ്താംകോട്ട സ്വദേശിയായ വിജയ് കുമാര്‍ ആണ് അച്ഛനെ അന്വേഷിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 23ന് അച്ചന്‍കോവില്‍ അമ്പലത്തില്‍ പോകുന്നു എന്നു പറഞ്ഞ് വീട്ടില് നിന്നിറങ്ങിയതിന് ശേഷം പിതാവ് തിരികെ വന്നിട്ടില്ല. മൊബൈല്‍ കമ്പനിയില്‍ നിന്നുള്ള വിവരം അനുസരിച്ച് അവസാനമായി ഫോണ്‍ ആക്റ്റീവ് ആയത് തമിഴ്‌നാട്ടിലെ തൃച്ചെന്തൂര്‍ എന്ന സ്ഥലത്ത് നിന്നുള്ള ടവറിന്റെ പരിധിയിലാണ്. പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ പോകാന്‍ സാധ്യതയുള്ള അറിയുന്ന സ്ഥലങ്ങളില്‍ ഒക്കെ നേരിട്ട് പോയി അന്വേഷിച്ചെന്നും വിവരം ഒന്നും ലഭിച്ചില്ലെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top