×

ജസ്റ്റിസുമാര്‍ മുന്നോട്ട് വെച്ച പ്രശ്നം എളുപ്പം കെട്ടടങ്ങില്ല; സുപ്രീം കോടതി വിഭജിക്കപ്പെട്ടെന്നും സെബാസ്റ്റ്യന്‍ പോള്‍

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ഭരണം താളം തെറ്റിയെന്ന് ആരോപിച്ച്‌ നാലുമുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി സെബാസ്റ്റ്യന്‍ പോള്‍. ഇത് ഒരേ സമയം നീതിന്യായ വ്യവസ്ഥയ്ക്ക് അപമാനകരവും അഭിമാനകരവുമാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചു.നാലു ജഡ്ജിമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ അപമാനകരവും തിരുത്തേണ്ടതുമാണ്. എന്നാല്‍ തിരുത്തണമെന്നാവശ്യം ജ്യൂഡീഷ്യറിയില്‍ നിന്നും തന്നെ ഉണ്ടായത് അഭിമാനമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

തിങ്കളാഴ്ച സുപ്രീം കോടതി പതിവപോലെ പ്രവര്‍ത്തിച്ചേക്കും. എന്നാല്‍ ജഡ്ജിമാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച പ്രശ്നങ്ങള്‍ എളുപ്പം കെട്ടടങ്ങില്ല. ജസ്റ്റിസ് ചെലമേശ്വറിന് പിന്തുണയുമായി കൂടുതല്‍ പേരാണ് രംഗത്തെത്തുന്നത്.ഇതോടെ സുപ്രീം കോടതി വിഭജിക്കപ്പെട്ടു എന്നതാണ് വ്യക്തമാക്കുന്നതെന്നും സെബാസ്റ്റ്യന്‍ പോള്‍ സമകാലിക മലയാളത്തോട് പറഞ്ഞു. ജസ്റ്റിസുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വളരെ ഗൗരവുമുള്ളതാണ്. ചീഫ ജസ്റ്റിസ് ദീപക് മിശ്രയുടെ കെടുകാര്യസ്ഥത, സത്യസന്ധത, പക്ഷപാതിത്വം എന്നിവയാണ് ചോദ്യം ചെയ്തതെന്നും ഇവര്‍ തുടങ്ങിവെച്ച കാര്യങ്ങള്‍ പെട്ടന്ന് കെട്ടടങ്ങി അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് ലോയ കേസില്‍ ദീപക് മിശ്രയുടെ നടപടി സംശയം ജനിപ്പിക്കുന്നതാണ്. പലപ്പോഴും സര്‍ക്കാരിന് അനുകൂലമായ നിലപാടകളാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം പലകേണുകളില്‍ നിന്നും ഉയര്‍ന്നിരുന്നതായും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top