×

കെഎം മാണി പ്രതിയായ ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു

കൊച്ചി: കെ.എം.മാണി പ്രതിയായ ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു. സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ ഇല്ലെന്ന് കണ്ടെത്തല്‍. ഫോറന്‍സിക് ലാബ് പരിശോധനയില്‍ സിഡിയില്‍ കൃത്രിമം കണ്ടെത്തി. കോഴയ്ക്കും തെളിവില്ല.  അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് അറിയിച്ചുള്ള അന്തിമ റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. അതേസമയം, അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി 45 ദിവസം സമയം അനുവദിച്ചു. അതിനിടയിൽ അന്തിമ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കണം. വിജിലന്‍സ് പ്രത്യേക സംഘമാണ് അന്വേഷിച്ചത്.

കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.കാലതാമസം ഉണ്ടായാല്‍ അത് ഗൗരവമായി കണക്കിലെടുക്കുമെന്നും കോടതി അന്ന് മുന്നറിയിപ്പ് നല്‍കി. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്ന ഒരു മാസം സമയം കോടതി അനുവദിച്ചത്. രഹസ്യ സ്വഭാവമുള്ള ഇടക്കാല റിപ്പോര്‍ട്ട് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ വിജിലന്‍സ്, ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top