×

കമല്‍ മറുപടി അര്‍ഹിക്കുന്നില്ല; പ്രതികരണവുമായി വിദ്യാബാലന്‍

ന്യൂഡല്‍ഹി: മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമിയെ കുറിച്ച്‌ നടത്തിയ സംവിധായകന്‍ കമല്‍ നടത്തിയ വിവാദപരാമര്‍ശത്തിനെതിരെ നടി വിദ്യാബാലന്‍. അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടത്തിന് മറുപടി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാം അവസാനിപ്പിച്ച സ്ഥിതിക്കെന്നും വിദ്യാബാലന്‍ കൂട്ടിച്ചേര്‍ത്തു.

ആമിയില്‍ നിന്നും വിദ്യാബാലന്‍ പിന്‍മാറിയതില്‍ തനിക്ക് സന്തോഷം മാത്രമെ ഉള്ളുവെന്നും വിദ്യയായിരുന്നു ആമിയെങ്കില്‍ അതില്‍ കുറച്ച്‌ ലൈംഗികത കടന്നുവരുമായിരുന്നു എന്നുമായിരുന്നു കമല്‍ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കമലിന്റെ ഈ പരാമര്‍ശം ദേശീയ മാധ്യമങ്ങളില്‍ വരെ വലിയ ഇടം പിടിച്ചിരുന്നു.

വിദ്യക്ക് പകരം മഞ്ജുവാര്യരാണ് മാധവിക്കുട്ടിയായി ചിത്രത്തില്‍ വേഷമിട്ടത്. കഥയുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ് പിന്‍മാറിയതെന്ന് വിദ്യാബാലന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മറ്റു ചില ഇടപെടലുകള്‍ കാരണം വിദ്യാ ചിത്രത്തില്‍ നിന്നും പിന്‍മാറുകയാണെന്നായിരന്നു കമല്‍ പറഞ്ഞത്

വിദ്യയ്ക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയെ അല്ല മഞ്ജു ചെയ്തിരിക്കുന്നത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച്‌ ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും ശരിക്ക് ശ്രദ്ധിക്കാത്ത ഒരു ഭാഗമായിരുന്നു അത്. എന്നാല്‍ മഞ്ജു വന്നതിനാല്‍ സാധാരണ തൃശ്ശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി . അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട സ്ത്രീയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ സാധാരണ ഒരു മലയാളി സ്ത്രീ ആയിരുന്നു. അങ്ങനെയുള്ളൊരു കലാകാരിയാകാന്‍ എന്തുകൊണ്ടും വിദ്യാ ബാലനെക്കാള്‍ ചേരുന്നത് മഞ്ജു തന്നെയാണ്.’ ഇതായിരുന്നു കമലിന്റെ വാക്കുകള്‍.

കമലിന്റെ ഈ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top