×

ഒരു കാര്യം ഉറപ്പ് : നാടു നന്നാക്കാന്‍ വേണ്ടിയല്ല, വിജയനെ നാടുകടത്തുന്നത്’ ; ഐജി പി വിജയന്റെ സ്ഥലംമാറ്റത്തിനെതിരെ അഡ്വ ജയശങ്കര്‍

കൊച്ചി : കൊച്ചി റേഞ്ച് ഐജി പി വിജയനെ അപ്രതീക്ഷിതമായി സ്ഥലംമാറ്റിയ നടപടിക്കെതിരെ അഡ്വക്കേറ്റ് ജയശങ്കര്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ വിമര്‍ശനം. കൊച്ചിയില്‍ കമ്മീഷണറായും റൂറല്‍ എസ് പി യായും തിളങ്ങിയ വിജയന്‍ റേഞ്ച് ഐജിയായും പേരെടുത്തു. കൊല്ലം ഒന്നു തികയും മുമ്ബ് സ്ഥാനചലനമുണ്ടായി എന്നുമാത്രം.

സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നതു കൊണ്ടാണ് പി വിജയനെ സ്ഥലം മാറ്റിയതെന്ന് മലയാള മനോരമ ആരോപിക്കുന്നു. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്ന് മാര്‍ക്സിസ്റ്റ് നേതാക്കള്‍ ആണയിട്ടു പറയുന്നു. സ്പിരിറ്റ് ലോബിയുടെ കറുത്ത കൈകള്‍ സംശയിക്കുന്നവരുമുണ്ട്.

ഏതായാലും ഒരു കാര്യം ഉറപ്പാണ്: നാടു നന്നാക്കാന്‍ വേണ്ടിയല്ല, വിജയനെ നാടുകടത്തുന്നത്. ജയശങ്കര്‍ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിജയനെ അറിയാമോ,
പി വിജയനെ അറിയാമോ?

തെറ്റിദ്ധരിക്കരുതേ,
ഇരട്ട ചങ്കുളള നമ്മുടെ മുഖ്യമന്ത്രിയെ കുറിച്ചല്ല, ഒറ്റയ്ക്കൊരു ചങ്കുളള ഒരു പോലീസ് ഉദ്യോഗസ്ഥനെ പറ്റിയാണ്, ഈ കുറിപ്പ്.

വായില്‍ വെളളിക്കരണ്ടിയുമായി ജനിച്ചയാളല്ല, പുതിയോട്ടില്‍ വിജയന്‍. ഒരു കുഗ്രാമത്തില്‍, ദരിദ്ര കുടുംബത്തില്‍ ജനിച്ച്‌ പരുപരുത്ത ജീവിത യാഥാര്‍ഥ്യങ്ങളോടു പടപൊരുതി ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ പ്രവേശിച്ചു. കര്‍ത്തവ്യ വ്യഗ്രനായ ഓഫീസര്‍ എന്നു പേരെടുത്തു. CNN IBN ചാനല്‍ 2014ലെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തു.
നിര്‍ഭയനും സത്യസന്ധനുമാണ് വിജയന്‍. വളയാത്ത നട്ടെല്ല്, കുനിയാത്ത ശിരസ്സ്.

കൊച്ചിയില്‍ കമ്മീഷണറായും റൂറല്‍ എസ് പി യായും തിളങ്ങിയ വിജയന്‍ റേഞ്ച് ഐജിയായും പേരെടുത്തു. കൊല്ലം ഒന്നു തികയും മുമ്ബ് സ്ഥാനചലനമുണ്ടായി എന്നുമാത്രം. പോലീസ് ആസ്ഥാനത്തേക്കാണ് അദ്ദേഹത്തെ നാടുകടത്തിയിട്ടുളളത്. പകരം വരുന്നത് മര്‍ദ്ദക വീരനെന്നു പേരുകേട്ട വിജയ് സാക്കറെ.

സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നതു കൊണ്ടാണ് വിജയനെ സ്ഥലം മാറ്റിയതെന്ന് മലയാള മനോരമ ആരോപിക്കുന്നു. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്ന് മാര്‍ക്സിസ്റ്റ് നേതാക്കള്‍ ആണയിട്ടു പറയുന്നു. സ്പിരിറ്റ് ലോബിയുടെ കറുത്ത കൈകള്‍ സംശയിക്കുന്നവരുമുണ്ട്.

ഏതായാലും ഒരു കാര്യം ഉറപ്പാണ്: നാടു നന്നാക്കാന്‍ വേണ്ടിയല്ല, വിജയനെ നാടുകടത്തുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top