×

എട്ട്‌ ദിവസങ്ങള്‍ക്ക്‌ ശേഷം പാഠം നാല്‌ ഫണ്ട് കണക്ക്; വീണ്ടും ജേക്കബ് തോമസ്

ദൂരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം വകയിരുത്തി പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററില്‍ പറന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി സസ്‌പെന്‍ഷനിലായ ഐ എം ജി ഡയറക്ടര്‍ ജേക്കബ് തോമസ്. തന്റെ ഫെയ്‌സ് ബൂക്ക് പോസ്റ്റിലൂടെയാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ പ്രതികരിച്ചത്. ‘പാഠം നാല് ഫണ്ട് കണക്ക്’ എന്ന കുറപ്പിലൂടെയാണ് വിമര്‍ശനം നടത്തിയിരിക്കുന്നത്.

ഓഖി ദുരന്തത്തില്‍ പെട്ട അശരണരായ മാതാപിതാക്കള്‍ക്ക് അഞ്ച് ലക്ഷം, ചികിത്സയ്ക്ക് മൂന്നു ലക്ഷം എന്നാല്‍ ഹെലികോപ്റ്റര്‍ കമ്പനി കാത്തിരിക്കുന്നത് എട്ട് ലക്ഷം എന്നാണ് പോസ്റ്റ്. കേന്ദ്രസഹായത്തിനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒരു ‘കൊട്ടു’മുണ്ട്. പോരട്ടെ പാക്കേജുകള്‍ എന്ന പരാമര്‍ശത്തോടെയാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്

.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top