×

ഇറക്കുമതിക്ക് പുതുതന്ത്രങ്ങളുമായി വ്യവസായികള്‍

കോട്ടയം: കപ്പ് ലമ്ബ് റബര്‍ ഇറക്കുമതി നീക്കത്തിനു പിന്നാലെ താരിഫ് റേറ്റ് ക്വാട്ടാ നിരക്കില്‍ റബര്‍ ഇറക്കുമതിക്കു നീക്കം.
2010 ല്‍ സംഭവിച്ചതുപോലെ, ഉല്‍പാദനം കുറവാണെന്നും നിലനില്‍പ്പിനു ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണു ഇറക്കുമതി നീക്കം സജീവമായിരിക്കുന്നത്. ഉല്‍പാദനത്തില്‍ 40 ശതമാനത്തിന്റെ കുറവു ചൂണ്ടിക്കാട്ടിയാണു ടയര്‍ വ്യവസായികളുടെ നീക്കം. ഇതോടെ ആഭ്യന്തര വില വീണ്ടും കുറഞ്ഞു.

റബര്‍ ഉല്‍പാദനം മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടിയെന്നു റബര്‍ ബോര്‍ഡ് ആവര്‍ത്തിച്ച്‌ അവകാശപ്പെടുമ്ബോഴാണിത്. മൂല്യവര്‍ധന തങ്ങള്‍ നടത്തിക്കൊള്ളാമെന്നു ചൂണ്ടിക്കാട്ടി ടയര്‍ വ്യവസായികള്‍ കപ്പ് ലമ്ബ് റബര്‍ ഇറക്കുമതിക്കു കേന്ദ്രത്തില്‍ സര്‍മ്മര്‍ദം ചെലുത്തിയതിനു പിന്നാലെയാണു പുതിയ നീക്കങ്ങള്‍. ഇതിനു പിന്നാലെ മിക്ക കമ്ബനികളും ഫാക്ടറികളോടു ചേര്‍ന്ന് കപ്പ് ലമ്ബ് റബര്‍ സംസ്കരണ യൂണിറ്റുകളുടെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. കപ്പ് ലമ്ബ് റബര്‍ ഇറക്കുമതി ചെയ്താല്‍ ഭാവിയില്‍ ആഭ്യന്തര ഉത്പാദനവും ഈ രീതിയിലേക്കു മാറുകയും വില കുറയുകയും ചെയ്യും.

നീക്കങ്ങള്‍ സജീവമായതോടെ ടയര്‍ വ്യവസായികള്‍ വിപണിയില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. ഇന്നലെ ആഭ്യന്തര മാര്‍ക്കറ്റില്‍ നിന്നു വ്യവസായികള്‍ വിട്ടുനിന്നതോടെ വിലയില്‍ ഒരു രൂപയുടെ കുറവുണ്ടായി. 122 രൂപയ്ക്കാണു ഇന്നലെ വ്യാപാരം നടന്നത്. ഒട്ടുപാല്‍ വിപണിയിലും സമാനമായ സാഹചര്യമാണ്. കമ്ബനികളൊന്നും രംഗത്തു വരാതിരുന്നതിനാല്‍ ഒട്ടു പാല്‍ വ്യാപാരം കാര്യമായി നടന്നില്ല.

ഏറെക്കാലത്തിനു ശേഷം വിദേശവിലയില്‍ നേരിയ വര്‍ധനയുണ്ടായതിനു പിന്നാലെയാണ് ആഭ്യന്തര വിപണിയിലെ തകര്‍ച്ചയെന്നതും ശ്രദ്ധേയമാണ്. ബാങ്കോക്ക് വിലയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒരു രൂപയുടെ വര്‍ധനയുണ്ടായിരുന്നു. സാധാരണ രാജ്യാന്തര വില വര്‍ധിച്ചാല്‍ കുറഞ്ഞതു നാലു രൂപയുടെയെങ്കിലും വര്‍ധന ആഭ്യന്തര വിപണിയിലുണ്ടാകേണ്ടതാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top