×

ഭൂമി ഇടപാട് വിവാദ; പ്രശ്നം ഒതുക്കി തീര്‍ക്കാവുന്നതല്ല; ഐജിക്ക് പോളച്ചന്‍ പുതുപ്പാറ പരാതി നല്‍കി

കൊച്ചി: എറണാകുളംഅങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി റേഞ്ച് ഐ.ജിക്ക് പരാതി നല്‍കി. പോളച്ചന്‍ പുതുപ്പാറ എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്.

ഭൂമി ഇടപാടിലെ വിശ്വാസവഞ്ചനയും അഴിമതിയും അന്വേഷിക്കണമെന്നാണ് ആവശ്യം. ഈ വിഷയത്തില്‍ ഇതാദ്യമായാണ് പൊലീസില്‍ പരാതി നല്‍കുന്നത്. വിഷയം സഭയ്ക്ക് അകത്ത് ഒതുക്കി തീര്‍ക്കാവുന്നതല്ലെന്നും നടന്നിരിക്കുന്നതെന്നുമാണ് പരാതിക്കാരന്‍ പറയുന്നത്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സമൂഹ സമ്ബത്തിന്റെ ദുരുപയോഗം, അഴിമതി, വിശ്വാസ വഞ്ചന, നികുതി വെട്ടിപ്പ് എന്നിവ നടന്നിട്ടുണ്ടെന്നും ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം ഉയര്‍ന്നത്.ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമി വില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു.

അലക്സൈന്‍ സന്യാസി സഭ സീറോ മലബാര്‍ സഭയ്ക്ക് കൈമാറിയതാണ് വില്‍പന നടത്തിയ തൃക്കാക്കരയിലെ ഭൂമി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്. 50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിനാണ് 100 കോടിയുടെ ഭൂമി വിറ്റത്. എന്നാല്‍ കടം 90 കോടിയായി ഉയരുകയും ഭൂമി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു.
നേരത്തെ ഭൂമി ഇടപാടില്‍ ബന്ധപ്പെട്ടവര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് പോപ്പിന് അയച്ചുകൊടുക്കാനും വൈദിക സമിതി തീരുമാനിച്ചിരുന്നു.

സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാര്‍പാപ്പയ്ക്ക് ഒരു വിഭാഗം വിശ്വാസികള്‍ കത്തയക്കുകയും ചെയ്തിരുന്നു. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top