×

പറഞ്ഞതെല്ലാം പാഴ്വാക്ക്; ബി.ഡി.ജെ.എസിന് പിന്നാലെ എന്‍.ഡി.എ വിടാനൊരുങ്ങി സി.കെ ജാനു

കല്‍പ്പറ്റ: ബി.ഡി.ജെ.എസിന് പിന്നാലെ സി.കെ ജാനുവും ദേശീയ ജനാധിപത്യ സഖ്യ വിടുന്നു. എന്‍.ഡി.എ നേതൃത്വം വാക്ക് പാലിക്കാത്ത സാഹചര്യത്തില്‍ മുത്തങ്ങ വെടിവയ്പ്പിന്റെ വാര്‍ഷിക ദിനത്തില്‍ സി.കെ ജാനു രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പാര്‍ട്ടി രൂപീകരിച്ചാണ് ജാനു എന്‍.ഡി.എയില്‍ ചേര്‍ന്നത്.

ദേശീയ പട്ടികജാതി, പട്ടിക വര്‍ഗ കമ്മീഷനിലോ കേന്ദ്ര സര്‍ക്കാരിന്റെ ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ അംഗത്വം നല്‍കുമെന്നായിരുന്നു ബി.ജെ.പി നേതൃത്വം ജാനുവിന് നല്‍കിയ വാക്ക്. വാഗ്ദാനം വിശ്വസിച്ച്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ജാനു എന്‍.ഡി.എയ്ക്ക് ഒപ്പം നിന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ രണ്ട് വര്‍ഷം പിന്നിടുകയും മോഡി സര്‍ക്കാര്‍ നാലം വര്‍ഷത്തിലേക്ക് കടക്കാറായിട്ടും വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല.

കേരളത്തില്‍ പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ജാനു ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളിലും നടപടി ഉണ്ടായിട്ടില്ല. യു.ഡി.എഫ്, എല്‍.ഡി.എഫ് നേതൃത്വങ്ങളില്‍ നിന്ന് തനിക്കുണ്ടായ അനുഭവം തന്നെയാണ് ബി.ജെ.പിയില്‍ നിന്നും ഉണ്ടായതെന്ന് ജാനു കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ മുത്തങ്ങ വാര്‍ഷിക ദിനമായ ഫെബ്രുവരി 19ന് നിലപാട് പ്രഖ്യാപിക്കാനാണ് ജാനുവിന്റെ തീരുമാനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top