×

താന്‍ കോണ്‍ഗ്രസ്സ് അനുകൂലിയെങ്കില്‍ മറ്റുള്ളവര്‍ ബിജെപി അനുകൂലി- യെച്ചൂരി

ന്യൂഡല്‍ഹി: താന്‍ കോണ്‍ഗ്രസ്സ് അനുകൂലിയാണെങ്കില്‍ തന്നെ എതിര്‍ക്കുന്നവരെ ബിജെപി അനുകൂലിയെന്ന് വിളിക്കേണ്ടി വരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരത്തിലൊരു പരസ്യപ്രതികരണം യെച്ചൂരി നടത്തിയത്.

സിപിഎം കേന്ദ്രനേതൃത്വത്തിലുള്ള ഭിന്നത ചെറുതല്ല എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ്സിനു നല്‍കിയ അഭിമുഖത്തില്‍ യെച്ചൂരി പറഞ്ഞ വാക്കുകള്‍ വ്യക്തമാവുന്നത്. പിബിയും സിസിയും ആവശ്യപ്പെട്ടിട്ടാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് തുടരുന്നതെന്നും യെച്ചൂരി പറഞ്ഞു.

“എന്റെ പ്രമേയത്തെ തള്ളുകയാണെങ്കില്‍ രാജിവെക്കുമെന്ന് താന്‍ പോളിറ്റ് ബ്യൂറോയെയും കേന്ദ്രകമ്മിറ്റിയെയും നേരത്തെ അറിയിച്ചിരുന്നു. ഞാന്‍ രാജിവെച്ചാല്‍ പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടെന്ന പ്രതീതി ഉണ്ടാവും… പാര്‍ട്ടി പിളരും. അതിനാല്‍ പോളിറ്റ് ബ്യൂറോ ഏകകണ്ഠമായി എന്റെ രാജി സന്നദ്ധതയെ എതിര്‍ക്കുകയായിരുന്നു. കേന്ദ്ര കമ്മിറ്റിയിലും ഞാന്‍ സെക്രട്ടറിയായി തുടരണമെന്നു തന്നെയായിരുന്നു എല്ലാവരും ഐകകണ്ഠ്യേന ആവശ്യപ്പെട്ടത്”,യെച്ചൂരി പറയുന്നു.

അതേ സമയം വ്യക്തിപരമായ പരശ്നങ്ങളല്ല ഇതിനു പിന്നിലെന്നും പകരം നയ രൂപീകരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങളാണെന്നും യെച്ചൂരി വ്യക്തമാക്കി.

“പാര്‍ട്ടിയില്‍ എന്നും ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന് ഇടമുണ്ട്. മിക്കവാറും എല്ലാ അവസരങ്ങളിലും പാര്‍ട്ടിയില്‍ പലര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു. ബിജെപിയെയും അതിന്റെ വര്‍ഗ്ഗീയ അജണ്ടയെയും എതിര്‍ക്കുക എന്നതാണ് നമുക്ക് മുന്നിലുള്ളത്. എന്നാല്‍ വ്യത്യസ്ത നയങ്ങള്‍ കൊണ്ട് അത് സാക്ഷാത്കരിക്കുക വയ്യ. രണ്ടഭിപ്രായങ്ങള്‍ ഉടലെടുക്കുമ്ബോള്‍ അത് പാര്‍ട്ടി കോണ്‍ഗ്രസ്സിനു വിടുക എന്നത് മാത്രമാണ് സ്വീകാര്യമായ മാര്‍ഗ്ഗം”, യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ഇതിനുപുറമെ കോടിയേരിയുടെ മകനെതിരേയുള്ള പരാതി കൂടി പുറത്തുവന്നതോടെ സി.പി.എമ്മിനുള്ളില്‍ ചേരിതിരിവു പ്രകടമായി പുറത്തു വന്നു തുടങ്ങി. വോട്ടെടുപ്പില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പരാജയപ്പെട്ടതിനു പിന്നില്‍ കേരള ഘടകത്തിന്റെ ശക്തമായ നീക്കങ്ങളുമുണ്ടായി. ഈ ഭിന്നതയാവാം കേന്ദ്രനേതൃത്വത്തിനു ലഭിച്ച പരാതി പുറത്തുവന്നതിനു പിന്നിലെന്നാണ് സംശയം.

പിബിയിലെ കാരാട്ട് പക്ഷ നേതാക്കള്‍ വിഷയത്തെ ലഘൂകരിച്ചു കാണുകയാണെന്നാണ് പാര്‍ട്ടിയിലെ ചില അംഗങ്ങളുടെ അഭിപ്രായം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top