×

എം വി ബാലകൃഷ്ണന്‍ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി ; ഇടുക്കിയില്‍ കെ കെ ജയചന്ദ്രന്‍ തുടരും

കാഞ്ഞങ്ങാട് : സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. നിലവില്‍ ഖാദി ഗ്രാമ വികസന ബോര്‍ഡ് വൈസ് ചെയര്‍മാനാണ്.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 35 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയില്‍ ഏഴ് പുതുമുഖങ്ങളും ഇടംപിടിച്ചു.

എം വി ബാലകൃഷ്ണന്‍, കെ കെ ജയചന്ദ്രന്‍സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ കെ ജയചന്ദ്രന്‍ തുടരും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ജയചന്ദ്രന്‍, നിലവില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റാണ്. 2001,2006,2011 കാലഘട്ടങ്ങളില്‍ ഉടുമ്ബന്‍ചോലയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1995 ലാണ് ജയചന്ദ്രന്‍ ആദ്യമായി സിപിഎം ജില്ലാ സെക്രട്ടറിയാകുന്നത്. 2012 ല്‍ വിവാദപ്രസംഗത്തെ തുടര്‍ന്ന് എംഎം മണി അറസ്റ്റിലായപ്പോള്‍ ഒരു വര്‍ഷക്കാലം ആക്ടിംഗ് സെക്രട്ടറിയായി. 2015 ല്‍ മൂന്നാറില്‍ നടന്ന ജില്ലാസമ്മേളനം ജയചന്ദ്രനെ ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. 38 അംഗ ജില്ലാ കമ്മിറ്റിയെയും കട്ടപ്പനയില്‍ നടന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. ഇതില്‍ നാലുപേര്‍ പുതുമുഖങ്ങളാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top