×

ജസ്റ്റിസ് ലോയ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്- മകന്‍ അനുജ് ലോയ

മുംബൈ: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് എതിരെ ആക്ഷേപമുനകളുമായി സഹ ജഡ്ജിമാര്‍ രംഗത്തെത്തിയിരിക്കെ അദ്ദേഹത്തിന് ആശ്വാസമായി ജസ്റ്റിസ് ലോയുടെ കുടുംബം. ജസ്റ്റിസ് ലോയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് മകന്‍ മകന്‍ അനുജ് ലോയ പറഞ്ഞു. ജസ്റ്റിസ് ലോയ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. രണ്ടുദിവസങ്ങളായി മാധ്യമങ്ങളും മറ്റും ഞങ്ങളെ വേട്ടയാടുകയാണ്.

ഇപ്പോഴുണ്ടായ സംഭവ വികാസങ്ങളില്‍ വേദനയുണ്ടെന്നും ലോയുടെ കുടുംബം വ്യക്തമാക്കി. മുംബൈയില്‍ പത്രസമ്മേളനം നടത്തിയായിരുന്നു പ്രതികരണം. ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്ക് എതിരെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ജസ്റ്റിസ് ലോ മരിക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞദിവസം ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് പല കാര്യങ്ങളിലും എതിര്‍പ്പ് പ്രകടിപ്പിച്ച്‌ കൊളിജിയത്തിലെ നാല് ജഡ്ജിമാര്‍ പത്രസമ്മേളനവും നടത്തി. ഇതോടെയാണ് വിഷയം ചര്‍ച്ചയായത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top