×

ജോലി അന്വേഷിച്ചു പോകുമ്ബോള്‍ ഇങ്ങനെ ചില കാര്യങ്ങള്‍ സംഭവിച്ചേക്കാം;- വൈക്കം വിശ്വന്‍.

തിരുവനന്തപുരം: കോടിയേരിയുടെ മകന്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസ് പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കോടിയേരിയുടെ മകന് ഇത്തരമൊരു കേസില്‍ പെടേണ്ട കാര്യമില്ല. അവന് ദുബൈയില ജോലി ഉള്ളതായി അറിയാം. കുട്ടികള്‍ ജോലി അന്വേഷിച്ചു പോകുമ്ബോള്‍ ഇങ്ങനെ ചില കാര്യങ്ങള്‍ സംഭവിച്ചേക്കാമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

ഇതിനിടെ, തനിക്കെതിരെ യാതൊരു പരാതിയും ഇല്ലെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചിരുന്നു. പരാതി വ്യാജമാണെന്നും അതുകൊണ്ടു തന്നെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബിനോയ് പറഞ്ഞു. ദുബായില്‍ പോകുന്നതിന് തനിക്ക് വിലക്കില്ല. ബിസിനസ് പങ്കാളിയുമായി ചില സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും അത്തരത്തില്‍ 2014 ല്‍ നടത്തിയിട്ടുള്ള ഇടപാടാണ് ഇപ്പോഴുള്ള വിവാദത്തിന് പിന്നിലെന്നും ഈ പണം മുഴുവന്‍ കൊടുത്തു തീര്‍ത്തതാണെന്നും ബിനോയ് പ്രതികരിച്ചു.

ദുബായിലെ കമ്ബനിയുടെ പേരില്‍ ബിനോയ് കോടിയേരി ബാങ്ക് വായ്പയെടുത്ത് മുങ്ങിയെന്നാണ് പരാതി. ഇതേതുടര്‍ന്ന് കമ്ബനി പ്രതിനിധികള്‍ പിബിയെ സമീപിക്കുകയായിരുന്നു. പരാതി കിട്ടിയതായി സിപിഎം ഉന്നതകേന്ദ്രങ്ങളില്‍ നിന്നും വിശദീകരണം ലഭിച്ചിക്കുകയും ചെയ്തിരുന്നു. ദുബായിലെ കോടതിയില്‍ ഇതുസംബന്ധിച്ച നടപടികള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനിയുടേതാണു പരാതി. പ്രശ്നപരിഹാരത്തിന് അവര്‍ പാര്‍ട്ടിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടതായാണു സൂചന. നേതാവിന്റെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ആള്‍ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദ്ദേശം നല്‍കിയെന്നാണു കമ്ബനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മകന്റെ നടപടിയെക്കുറിച്ച്‌ നേതാവുമായി ചില ദൂതന്മാര്‍ ചര്‍ച്ച നടത്തിയിരുന്നു. പണം തിരിച്ചു നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ലത്രെ. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്ബനിയുടെ നിലപാട്.

ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്. തങ്ങള്‍ നല്‍കിയതിനു പുറമേ അഞ്ചു ക്രിമിനല്‍ കേസുകള്‍കൂടി ദുബായില്‍ നേതാവിന്റെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളില്‍നിന്നു പണം വാങ്ങിയതെന്ന് ഇതില്‍നിന്നു വ്യക്തമാണെന്നും കമ്ബനി ആരോപിക്കുന്നു. മകന്‍ ഒരു വര്‍ഷത്തിലേറെയായി ദുബായില്‍നിന്നു വിട്ടുനില്‍ക്കുകയാണത്രെ.

ഈ സാഹചര്യത്തിലാണ് പരാതിയുമായി സിപിഎം നേതൃത്വത്തെ സമീപിച്ചത്. ഒന്നുകില്‍ മകന്‍ കോടതിയില്‍ ഹാജരാകണം, അല്ലെങ്കില്‍ പണം തിരികെ നല്‍കണം. അത് ഉടനെ ഉണ്ടായില്ലെങ്കില്‍ ഇന്റര്‍പോള്‍ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് അവരുടെ നിലപാട്. കോടതി നടപടികളുണ്ടായാല്‍ അത് സിപിഎമ്മിന് തീരാ പേരുദോഷമാകും.

തിരിച്ചടവിനത്തില്‍ നേതാവിന്റെ മകന്‍ കഴിഞ്ഞ മെയ് 16നു നല്‍കിയ രണ്ടു കമ്ബനി ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങി. ദുബായ് കമ്ബനിയുടെ അക്കൗണ്ടില്‍നിന്നു പണം ലഭ്യമാക്കാന്‍ ഇടനിലനിന്ന മലയാളിയായ സുഹൃത്തും അദ്ദേഹത്തിന്റെ പിതാവും നേതാവിനെ കണ്ട് മകന്‍ നടത്തിയ ‘വഞ്ചന’യും കേസുകളുടെ കാര്യവും ചര്‍ച്ച ചെയ്തുവത്രെ. ഉടനെ പ്രശ്നം രമ്യമായി പരിഹരിക്കുമെന്നായിരുന്നു നേതാവ് നല്‍കിയ ഉറപ്പ്. ഇത് പൊളിഞ്ഞതോടെയാണ് കേസും നിയമ നടപടികളും തുടങ്ങുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top