×

ഡോ. ബോബി ചെമ്മണ്ണൂരിന്‌ കെ & കെ സോഷ്യല്‍ ഫൗണ്ടേഷന്റെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ്‌

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹ്യ സേവന സംഘടനയായ കെ & കെ സോഷ്യല്‍ ഫൗണ്ടേഷന്റെ ക്യാപ്‌റ്റന്‍ കൃഷ്‌ണന്‍നായര്‍ മെമ്മോറിയല്‍ അവാര്‍ഡ്‌ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്‌ ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണ്ണൂരിന്‌ സമ്മാനിച്ചു. മുംബൈ ഹോട്ടല്‍ ലീലയില്‍ വച്ച്‌ നടന്ന ചടങ്ങില്‍ എംഎല്‍എയും ജമ്മുകാശ്‌മീര്‍ നിയമസഭാ മുന്‍ സ്‌പീക്കറുമായ മുബാറക്ക്‌ അഹമ്മദ്‌ ഗുല്‍ഡോ. ബോബി ചെമ്മണ്ണൂരിന്‌ അവാര്‍ഡ്‌ സമ്മാനിച്ചു.
പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍, യു എന്‍ മുന്‍ അംബാസഡര്‍ ഡോ. ടി പി ശ്രീനിവാസന്‍, ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട്‌ ട്രസ്റ്റ്‌ മുന്‍ ചെയര്‍മാന്‍ എല്‍. രാധാകൃഷ്‌ണന്‍ ഐഎഎസ്‌, കര്‍ണ്ണാടക ഐ ജി ഹരിശേഖര്‍ ഐ പിഎസ്‌ , നോര്‍ക്ക വൈസ്‌ ചെയര്‍മാന്‍ കെ വരദരാജന്‍, എല്‍ഐസി മുന്‍ ചെയര്‍മാന്‍ എസ്‌ ബി മൈനക്‌, പ്രമുഖ സംവിധാകയന്‍ കെ മധു, കെ & കെ ഫൗണ്ടേഷന്‍ ദേശീയ പ്രസിഡന്റ്‌ പ്രിന്‍സ്‌ വൈദ്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top