×

398 നു മുകളിലുള്ള തുകയ്ക്ക് റീചാര്‍ജ് ചെയ്യുന്ന വരിക്കാര്‍ക്കെല്ലാം മുഴുവന്‍ തുകയും തിരിച്ചു നൽകും . പുതിയ വാഗ്ദാനവുമായി ജിയോ

ഓഫറുകളില്‍ തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന് പ്രഖ്യാപനവുമായി ഉപഭോക്താക്കള്‍ക്കായി റിലയന്‍സ് ജിയോയുടെ പുതിയ ഓഫര്‍. കഴിഞ്ഞ ആഴ്ച ഡേറ്റാ നിരക്കുകള്‍ കുത്തനെ വെട്ടിക്കുറച്ച ജിയോ ഇന്നു മുതല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 100 ശതമാനത്തിനു മുകളില്‍ പണം തിരിച്ചു നല്‍കുമെന്ന ഓഫറുമായാണ് ഇത്തവണ ജിയോ രംഗത്തെത്തിയിരിക്കുന്നത്.

398 നു മുകളിലുള്ള തുകയ്ക്ക് റീചാര്‍ജ് ചെയ്യുന്ന വരിക്കാര്‍ക്കെല്ലാം മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നാണ് ജിയോയുടെ വാഗ്ദാനം. 398 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 400 രൂപ രൂപ ക്യാഷ് ബാക്ക് ഓഫറായി നല്‍കും. മൈജിയോ ആപ്പ് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. 400 രൂപ ക്യാഷ്ബാക്ക് തുക വൗച്ചറുകളായാണ് ഉപയോഗിക്കാന്‍ കഴിയുക. ജനുവരി 16 മുതല്‍ 31 വരെ പ്രീമിയം വരെയാണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും. അതേസമയം, ആമസോണ്‍ പേ വഴി ജിയോ റീചാര്‍ജ് ചെയ്താല്‍ 50 രൂപയും പേടിഎം വഴി ചെയ്യുമ്പോള്‍ പുതിയ വരിക്കാര്‍ക്ക് 50 രൂപയും നിലവിലെ വരിക്കാര്‍ക്ക് 30 രൂപയും ക്യാഷ്ബാക്ക് തുകയായി ലഭിക്കും. മൊബിക്യുക്ക് വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 300 രൂപയാണ് ക്യാഷ്ബാക്ക്.

കഴിഞ്ഞ ആഴ്ച നിരക്കുകള്‍ കുത്തനെ കുറച്ച് കൊണ്ട് ജിയോ പുതുവര്‍ഷ സമ്മാനം നല്‍കിയിരുന്നു. നേരത്തെ 199 രൂപയ്ക്ക് 28 ജിബി നല്‍കിയിരുന്ന പ്ലാന്‍ 149 രൂപയായി കുറച്ചു. ദിവസം 1ജിബ ഡേറ്റയും അണ്‍ലിമിറ്റഡ് കോളും ലഭിക്കും. കൂടാതെ 399 രൂപ പ്ലാന്‍ 349 രൂപയായി കുറച്ചു. 70 ദിവസത്തേക്ക് 70 ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും. 459 രൂപയുടെ പ്ലാന്‍ 399 രൂപയായും കുറച്ചു. 84 ദിവസത്തേക്ക് 84 ജിബി ഡേറ്റ. 499 രൂപ പ്ലാന്‍ 449 രൂപയായാണ് കുറച്ചത്. 91 ദിവസത്തേക്ക് 91 ജിബി ഡേറ്റ. ദിവസം ഒരു ജിബി ഡേറ്റ പ്ലാനുകള്‍ക്കെല്ലാം 50 രൂപയാണ് വെട്ടിക്കുറച്ചത്. ഇതു കൂടാതെ ഒരു ജിബിയ്ക്ക് നാല് രൂപ എന്ന നിരക്കില്‍ നിലവിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ദിവസേന 1.5 ജിബി ലഭിക്കുന്ന പ്രത്യേക പ്ലാനുകളും ജിയോ അവതരിപ്പിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top