×

കസ്റ്റമര്‍ സര്‍വീസ് സെന്ററുകളില്‍ പോകാതെ ബിഎസ്എന്‍എല്‍ മൊബൈല്‍ ആധാറുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാം ; 14546 എന്ന നമ്പര്‍ ഡയല്‍ ചെയ്യു..

ബിഎസ്എന്‍എല്‍ മൊബൈലുകള്‍ മറ്റു സിമ്മുകളെ പോലെ റിടെയില്‍ ഷോപ്പുകളില്‍ പോയാല്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു. അതിനായി ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക കസ്റ്റമര്‍ സര്‍വീസ് സെന്ററുകളെ തന്നെ സമീപിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച പുതിയ സേവനത്തിന് നല്ല അഭിപ്രായം ലഭിക്കുകയാണ്.

കസ്റ്റമര്‍ സര്‍വീസ് സെന്ററുകളില്‍ പോകാതെ ബിഎസ്എന്‍എല്‍ മൊബൈല്‍ ആധാറുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാം എന്നതാണ് പുതിയ സേവനം. സ്വന്തം ബിഎസ്എന്‍എല്‍ മൊബൈലില്‍നിന്ന് വിളിച്ചാല്‍ ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ വഴിയാണ് അധാറുമായി ബന്ധിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ ലഭിക്കുക.

മൊബൈല്‍ കൈയ്യില്‍ എടുക്കുക. 14546 എന്ന നമ്പര്‍ ഡയല്‍ ചെയ്യുക. തുടര്‍ന്ന് കേള്‍ക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക. ആദ്യം ഭാഷ തെരഞ്ഞെടുക്കണം. പിന്നീട് ആധാര്‍രേഖകള്‍ ബന്ധിപ്പിക്കാനുള്ള സമ്മതം രേഖപ്പെടുത്തണം. തുടര്‍ന്ന് ആധാര്‍നമ്പരും രേഖപ്പെടുത്തണം. ഇത്തരത്തില്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ മാര്‍ച്ച് 31വരെയാണ് ബിഎസ്എന്‍എല്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

കസ്റ്റമര്‍ സര്‍വീസ് സെന്ററുകളില്‍ ആധാര്‍ ബന്ധിപ്പിക്കാനെത്തിയാല്‍ കടമ്പകളേറേ കഴിഞ്ഞാലും പലര്‍ക്കും ഇതിന് സാധിക്കില്ലായിരുന്നു. വിരല്‍പഞ്ചിങ് മെഷീനുകളില്‍ വിരല്‍ അമര്‍ത്തിയാല്‍ മാത്രമായിരുന്നു ആധാര്‍ ബന്ധിപ്പിക്കാന്‍ സാധിക്കുമായിരുന്നുള്ളു . എന്നാല്‍ പ്രായമേറിയവരുടെ വിരലുകളില്‍ ചുളിവുകള്‍ വന്നതിനാല്‍ പഴയ വിരലടയാളവുമായി സാമ്യത കാണിക്കാറില്ല. കുട്ടികളായ സമയത്ത് ആധാര്‍ എടുത്തവരില്‍ ചിലരുടെയും വിരലടയാളം ഇപ്പോള്‍ സാമ്യമാവാത്ത സ്ഥിതിയുണ്ട്. വളര്‍ച്ചയുടെ ഘട്ടമായതിനാല്‍ വിരലടയാളം മാറിയതിനാലാണ് ഇത്. തൊഴിലാളികളുടെയും ഡ്രൈവര്‍മാരുടെയും വിരല്‍ രേഖകളും മാഞ്ഞുപോയിട്ടുണ്ട്. ഇത്തരം നിരവധിയാളുകള്‍ക്കും ലിങ്ക് ചെയ്യാനായിട്ടില്ല. ബിഎസ്എന്‍എല്ലിന്റെ പുതിയ പദ്ധതി ഇതിനെല്ലാം പരിഹാരമാണ്. സ്വകാര്യ മൊബൈല്‍ കമ്പനികളില്‍ ഇത്തരം സംവിധാനം ഇപ്പോഴും ഏര്‍പ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top