×

ആപ്പിൾ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത, ബാറ്ററി മാറുന്നതിന് വൻ ഇളവുകൾ ,70 ശതമാനം ഇളവ് പ്രഖ്യാപിച്ച് ആപ്പിൾ

ആപ്പിളിൻ്റെ പഴയ മോഡലുകളായ ഐഫോൺ 6, ഐഫോൺ 6എസ്, ഐഫോൺ എസ്ഇ, ഐഫോൺ 7 എന്നിവയ്ക്കാണ് ബാറ്ററി മാറ്റാൻ കമ്പനി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

6500 രൂപ വിലവരുന്ന ബാറ്ററി 2500 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതിന് പുറമേ നികുതിയും ഈടാക്കും. കൂടുതൽ ചോദ്യങ്ങളൊന്നും ഇല്ലാതെ തന്നെ ഐഫോൺ 6 മുതലുള്ള എല്ലാ മോഡലുകളിലും ആപ്പിൾ കമ്പനി ബാറ്ററി മാറ്റിനൽകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആറ് മാസത്തിനിടെ വാങ്ങിയ ഫോണുകളാണെങ്കിൽ കൂടി ബാറ്ററി മാറ്റിനൽകണമെന്ന് ആവശ്യപ്പെട്ടാൽ ഓഫർ ലഭിക്കും.

അതേസമയം ഐഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റം iOS 11 ലേക്ക് അപ്ഡേറ്റ് ചെയ്താലും ബാറ്ററി പ്രശ്നം പരിഹരിക്കപ്പെടുമെന്നും കമ്പനി ഉറപ്പുനൽകുന്നുണ്ട്. പഴയ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനക്ഷമത കുറയ്ക്കാൻ ബാറ്ററിയുടെ കാര്യക്ഷമതയിൽ ആപ്പിൾ കൃത്രിമം കാട്ടുന്നുവെന്ന വിവാദത്തിന് പിന്നാലെയാണ് പുതിയ ഇളവുകളുമായി കമ്പനി രംഗത്തെത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top