×

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ‘ട്രൂകോളര്‍ ബാക്കപ്പ്’ ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാകും

ട്രൂക്കോളര്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ‘ട്രൂകോളര്‍ ബാക്കപ്പ്’ എന്ന പുതിയ സവിശേഷത അവതരിപ്പിച്ചു. പുതിയ സവിശേഷതയിലൂടെ നിങ്ങള്‍ക്ക് കോണ്ടാക്ടുകള്‍ അല്ലെങ്കില്‍ കോള്‍ ഹിസ്റ്ററി, ബ്ലോക്ക് ലിസ്റ്റ് എന്നിവ ബാക്കപ്പ് ചെയ്ത് റീസ്റ്റോര്‍ ചെയ്യാം.

ഉപഭോക്താക്കള്‍ പുതിയ ഫോണ്‍ വാങ്ങുമ്ബോള്‍ അല്ലെങ്കില്‍ ഹാന്‍സെറ്റ് റീസെറ്റ് ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ആപ്ലിക്കേഷന്‍ വീണ്ടും ഇന്‍സ്റ്റോള്‍ ചെയ്യുന്ന ഉപഭോക്താക്കളെ സഹായിക്കാന്‍ ട്രൂകോളര്‍ ബാക്കപ്പ് ഓപ്ഷന്‍ സഹായിക്കുന്നു.

ട്രൂകോളറിന്റെ പുതിയ ബാക്കപ്പ് ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാകും. ഒരു ബട്ടണ്‍ ക്ലിക്കിലൂടെ നിങ്ങളുടെ എല്ലാ കോണ്ടാക്ടുകളും, കോള്‍ ഹിസ്റ്ററിയും, കോള്‍ ലോഗുകളും ഗൂഗിള്‍ ഡ്രൈവിലേക്ക് സ്റ്റോര്‍ ആകുന്നു.

കൂടാതെ ‘ട്രൂകോളര്‍ കോണ്‍ടാക്റ്റുകള്‍’ എന്ന മറ്റൊരു സവിശേഷതയും ട്രൂകോളര്‍ അവതരിപ്പിച്ചു. ഇതിലൂടെ ഓരോ നമ്ബറുകളും സംരക്ഷിക്കുന്നു, അതു പോലെ എസ്‌എംഎസ് അയക്കുന്നു, അല്ലെങ്കില്‍ ഇടപാടുള്‍ നടത്തുന്നു. നിങ്ങള്‍ നമ്ബര്‍ സേവ് ചെയ്തില്ലെങ്കില്‍ മാസങ്ങളോളം നമ്ബര്‍ ലഭിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top