×

ഏറ്റവും രസകരമായ കോംമ്ബോ മീല്‍ അവതരിപ്പിച്ച് കെഎഫ്സി ,കെഎഫ്സി ചിക്കന്‍ ഇനി ഫ്ളയിങ്ങ് ഡ്രോണ്‍ ബോക്സില്‍

ഫ്രൈഡ് ചിക്കന്‍ വിതരണം ചെയ്യാന്‍ കെഎഫ്സി പുതിയ രീതി അവതരിപ്പിക്കുന്നു. രാജ്യത്തെ തിരഞ്ഞെടുത്ത പത്ത് നഗരങ്ങളില്‍ പുതിയ കെഫ്‌എസി സ്മോക്കി ഗ്രില്‍ഡ് വിങ്സ് അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണം.

കെഫ്‌എസി സ്മോക്കി ഗ്രില്‍ഡ് വിങ്സ് നല്‍കുന്ന ബോക്സ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കാവുന്ന ഫ്ളൈയിങ് ഡ്രോണ്‍ ആക്കി മാറ്റാവുന്നതാണ്. പത്ത് നഗരങ്ങളിലെ തിരഞ്ഞെടുത്ത കെഎഫ്സികളില്‍ പുതിയ കെഎഫ്സി സ്മോക്കി ഗ്രില്‍ഡ് വിങ്സ് ഓഡര്‍ ചെയ്യാം.

നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ വഴി നിയന്ത്രിക്കാവുന്ന ഫ്ളൈയിങ് ഡ്രോണായി മാറ്റാവുന്ന പാക്കേജില്‍ ഭക്ഷണം ലഭ്യമാക്കാം. കെഎഫ്സി കോംമ്ബോ പാക്കിന് കെന്റക്കി ഫ്ളൈയിങ് ഒബ്ജക്‌ട് എന്നാണ് പേരിട്ടിരിക്കുന്നത്.

ഏറ്റവും രസകരമായ കോംമ്ബോ മീല്‍ ആയിരിക്കുമിതെന്ന് കമ്ബനി പറയുന്നു. സ്മോക്കി ഗ്രില്‍ഡ് വിങ്സിന് വേണ്ടിയുള്ള പാക്കേജിങ് ചുവപ്പും വെളുപ്പും നിറങ്ങളിലാണ്. ഇതിന്റെ ഭാഗങ്ങള്‍ വളരെ എളുപ്പം കൂട്ടിയോജിപ്പിക്കാവുന്ന തരത്തിലാണ്.

ഫ്ളൈയിങ്ങ് ഡ്രോണ്‍ പാക്കേജ് അസംബിള്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ യൂസര്‍ മാനുവല്‍ ഉപയോഗിക്കാം. ഇത് വഴി വളരെ എളുപ്പത്തില്‍ ഡ്രോണ്‍ അസംബിള്‍ ചെയ്യാന്‍ സാധിക്കും. അസംബിള്‍ ചെയ്ത് കഴിഞ്ഞാല്‍ ഉടന്‍ പവര്‍ ഓണ്‍ ചെയ്ത് ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട് ഫോണുമായി കണക്‌ട് ചെയ്യണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top