×

ഫെഡറര്‍ ആസ്​​ട്രേലിയന്‍ ഒാപ്പണ്‍ ഫൈനലില്‍

മെല്‍ബണ്‍: ക​രി​യ​റി​ലെ 20ാം ഗ്രാ​ന്‍​ഡ്​​സ്ലാം കി​രീ​ട​മെ​ന്ന അ​മൂ​ല്യ നേ​ട്ടത്തിലേക്ക് മുന്നേറുന്ന സ്വിസ്​ ഇതിഹാസം റോജര്‍ ഫെഡറര്‍ ആസ്​​ട്രേലിയന്‍ ഒാപ്പണ്‍ ഫൈനലില്‍. ദ​ക്ഷി​ണ കൊ​റി​യ​യു​ടെ സീ​ഡി​ല്ലാ താ​രം ചുങ്​ യോണിനെ സെമിയില്‍ വീഴ്ത്തിയാണ് ഫെഡറര്‍ കലാശപ്പോരിനെത്തിയത്. സ്കോര്‍ 6-1, 5-2 ലെത്തി നില്‍ക്കവേ ചുങ്​ യോണ്‍ പരിക്കേറ്റ്​ പിന്മാറുകയായിരുന്നു. ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചാണ്​ കലാശപ്പോരില്‍ ഫെഡററുടെ എതിരാളി.

ചെ​ക്ക്​ റി​പ്പ​ബ്ലി​ക്​ താ​രം തോ​മ​സ്​ ബെ​ര്‍​ഡി​ചി​നെ നേ​രി​ട്ടു​ള്ള ​െസ​റ്റു​ക​ള്‍​ക്കു കീ​ഴ​ട​ക്കി​യാ​ണ്​ നി​ല​വി​ലെ ചാ​മ്ബ്യ​​നായ ഫെഡറര്‍ സെമിയിലെത്തിയത്. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ നൊ​വാ​ക്​ ദ്യോ​കോ​വി​ചി​നെ അ​ട്ടി​മ​റി​ച്ച ചു​ങ്, ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ അ​മേ​രി​ക്ക​യു​ടെ ടെ​ന്നി​സ്​ സാ​ന്‍​ഡ്​​ഗ്രെ​നെ​ തോ​ല്‍​പി​ച്ചാണ് സെമിയിലെത്തിയത്. 58ാം റാ​ങ്കു​കാ​ര​നാ​യ ചു​ങ്​ യോ​ണ്‍ സീ​ഡി​ല്ലാ​തെ​യാ​ണ്​ ആ​സ്​​ട്രേ​ലി​യ​ന്‍ ഒാ​പ​ണ്‍ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്. മെ​ല്‍​ബ​ണി​ലെ​ത്തും മു​​മ്ബ​ത്തെ ഗ്രാ​ന്‍​ഡ്​​സ്ലാം മി​ക​വ്​ മൂ​ന്നാം റൗ​ണ്ട്​ മാ​ത്രം. എ​ന്നാ​ല്‍, ക​ട്ടി​ക്ക​ണ്ണ​ട​യും 21​െന്‍​റ ചു​റു​ചു​റു​ക്കു​മാ​യി കു​തി​ച്ച കൊ​റി​യ​ക്കാ​ര​ന്‍ ആ​രാ​ധ​ക​രു​െ​ട മ​നം​ക​വ​ര്‍​ന്നു.

ബ്രിട്ട​​െന്‍റ കിലെ എഡ്​മുണ്ടിനെ അനായാസം മറികടന്നാണ് ക്രൊയേഷ്യന്‍ താരമായ സിലിച്ച്‌ ഫൈനലിലെത്തിയത്. വനിതകളില്‍ ഹാലെപ്​​​​-വോസ്​നിയാക്കി കലാശപ്പോരാട്ടമാണ് നടക്കാനുള്ളത്. ലോക ഒന്നാം നമ്ബര്‍ താരം സിമോണ ഹാലെപ്​ മുന്‍ ചാമ്ബ്യന്‍ എയ്​ഞ്ചലിക്​ കെര്‍ബറെ തോല്‍പിച്ച്‌​ ഫൈനലില്‍ കടന്ന​പ്പോള്‍, എലിസ്​ മെര്‍ട്ടിനസിനെ തോല്‍പിച്ച്‌​ സ്വിറ്റ്​സര്‍ലന്‍ഡ്​ താരം വോസ്​നിയാക്കിയും കൊട്ടിക്കലാശത്തിലെത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top