×

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹ കളത്തിലിറങ്ങില്ല

മുംബൈ:  പരിക്ക്മൂലമാണ് സാഹ മത്സരത്തിന് ഇറങ്ങാത്തത്. 2004ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ദിനേശ് കാര്‍ത്തിക് ബംഗ്ലാദേശിനെതിരെയാണ് അവസാനം കളിച്ചത്. എട്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കാര്‍ത്തിക് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്. പകരം മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കുന്ന ദിനേശ് കാര്‍ത്തിക് ദക്ഷിണാഫ്രിക്കയിലേക്ക് പോകും.

രഞ്ജി ട്രോഫിയില്‍ തമിഴ്നാടിന് വേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനമാണ് കാര്‍ത്തികിനെ വീണ്ടും ഇന്ത്യന്‍ ടീമിലെത്താന്‍ സഹായിച്ചത്. രഞ്ജി ട്രോഫിയിലും മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച സഞ്ജു വി സാംസണെയും സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചിരുന്നു. എന്നാല്‍ പരിചയസമ്ബന്നനായ ദിനേശ് കാര്‍ത്തികിന് അവസരം നല്‍കാനായിരുന്നു കമ്മിറ്റിയുടെ തീരുമാനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top