×

പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം; കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു

തൊടുപുഴ: ബസില്‍ നിന്ന് തെറിച്ചു വീണ് പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയ്ക്ക് ദാരുണാന്ത്യം. എട്ടുമാസം പ്രായമായ കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. വട്ടക്കയം താഹയുടെ ഭാര്യ നാഷിദ(34) ആണ് ഓടുന്ന ബസില്‍ നിന്ന് തെറിച്ചു വീണു മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു അപകടം. ഗുരുതര പരിക്കേറ്റ നാഷിദയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്. അക്ഷയകേന്ദ്രത്തില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാഷിദ സീറ്റു ലഭിക്കാത്തതിനാല്‍ വാതിലിന് സമീപത്താണ് നിന്നിരുന്നത്. ഒരു കൈയില്‍ മകളെയും മറ്റെ കൈകൊണ്ട് ബസ്സിലെ കമ്പിയിലും പിടിച്ചു നില്‍ക്കുകയായിരുന്നു.

ബസിന്റെ മുന്‍ വാതിലിനു സമീപം നില്‍ക്കുകയായിരുന്ന നാഷിദ വളവു തിരിയുന്നതിനിടെ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസിന്റെ വാതില്‍ അടച്ചിരുന്നില്ല. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നാഷിദ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. നാഷിദയുടെ കബറടക്കം നടത്തി. ഫനാ ഫാത്തിമ, ഹയ ഫാത്തിമ എന്നിവരാണ് മറ്റു മക്കള്‍. സംഭവത്തില്‍ ബസ് ഡ്രൈവര്‍ പൂഞ്ഞാര്‍ സ്വദേശി യദുകൃഷ്ണനെതിരെ (29) മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top